Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ദിഗംബര സ്മരണകൾ;”കൊച്ചിയിലെ നാട്ടുഭാഷാ സൂപ്രണ്ട് കെ.പി. കറുപ്പൻ “;എം രാജീവ് കുമാർ

Web Desk by Web Desk
Oct 20, 2021, 10:16 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ.പി. കറുപ്പനെ കുറിച്ച് എഴുത്തുകാരൻ എം രാജീവ് കുമാർ എഴുതുന്നു. 

മറ്റുള്ള കോളേജ് അദ്ധ്യാപകർ മുഴുവൻ ശമ്പളം വാങ്ങുമ്പോൾ മലയാളം അദ്ധ്യാപകർ അരമുറി ശമ്പളം പറ്റി കോളേജിന്റെ മൂലയിലെവിടെങ്കിലും ഇട്ടുകൊടുത്ത മേശക്കരികിൽ കസേരയുമിട്ട്, നാട്ടുഭാഷാ സൂപ്രണ്ടന്മാരായി ജന്മനാട്ടിൽ ഇരിക്കേണ്ടിവന്ന ഒരു ഗതികെട്ട കാലം കേരളത്തിലുണ്ടായിരുന്നു. രാജകുടുംബത്തിലുള എ.ആർ. രാജരാജവർമ്മ അങ്ങനെ യൂണിവേഴ്സിറ്റി കോളജിൽ നാട്ടുഭാഷാ സൂപ്രണ്ടായതു കൊണ്ടാണ് ഇന്ന് മലയാളത്തിനൊരു വ്യാകരണമുണ്ടായത് ” കേരള പാണിനീയം. ” 

വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഭാഷക്ക് വേണ്ടതു് നല്ലതു തന്നെ! എന്നാൽ സായ്പന്മാർ വന്ന് മാതൃഭാഷയെ മൂലക്കിരുത്തിയ കാലത്തേക്കാൾ സ്ഥിതിയൊന്നും ഇന്നും മാറിയിട്ടില്ല. സായ്പന്മാരുടെ സ്ഥാനം ഐ.എ.എസ്സുകാരേറ്റെടുത്തെന്ന് മാത്രം. എ.ബി.സി അറിഞ്ഞുകൂടാത്ത ഭരണാധിപന്മാരുടെ മുന്നിൽ തല ചൊറിഞ്ഞു നിന്നിട്ട് പണിപറ്റിക്കുന്നവന്മാരാണ് ലവന്മാർ. 

“ചട്ടമെല്ലാം ഞങ്ങൾ നടപ്പിലാക്കിക്കൊള്ളാം അല്ലാതെ ഞങ്ങളെന്തിനാ ചെരക്കാനോ  സെക്രട്ടേറിയറ്റിലിരിക്കുന്നത്. അവന്റമ്മേടെ ഒരു മലയാളം ” എന്ന് ഉള്ളാലെ നണ്ണി ,മലയാളത്തിലുള്ള നടപടി ഇംഗ്ലീഷിൽ  നടപ്പാക്കുകയും ചെയ്യുന്ന ലവന്മാരുടെ തന്തമാരുടെ കാലത്ത് നടന്ന കാര്യമാണ് ഇനി പറയാൻ തുടങ്ങുന്നത്.തിരുവിതാംകൂറിൽ മലയാളം സൂപ്രണ്ടായി എ.ആർ. രാജരാജവർമ്മയെ വച്ചെങ്കിൽ കൊച്ചിയിൽ അധകൃത മലയാളത്തിന്  അങ്ങനെ തന്നെ ഒരാളെത്തന്നെ വച്ചു.

ജാതിവാഴ്ച കേരളത്തിൽ ഫണം വിടർത്തി നിൽക്കുന്ന കാലമാണ്. കൊച്ചി രാജാവ് കെ.പി. കറുപ്പൻ എന്ന സൽസ്വഭാവിയും വിനയാന്വിതനുമായ ഒരു ധീവര സമുദായക്കാരനെ നാട്ടു ഭാഷാ സൂപ്രണ്ടായി എറണാകുളം മഹാരാജാസ് കോളേജിൽ നിയമിച്ചു.ആളു ചില്ലറക്കാരനല്ല.മലയാളത്തിലും സംസ്കൃതത്തിലും പുലിയായിരുന്നു. പുലിയല്ല ധ്രുവക്കരടി. പതുങ്ങി ഇരുന്നോളും….

1885 മേയ് 24 ന് ഇടപ്പള്ളിക്കടുത്ത് ചേരാനെല്ലൂരിൽ ജനിച്ച കെ.പി. കറുപ്പൻ കൊച്ചീരാജാവിന്റെ പ്രോത്സാ ഹനത്തിൽ വളർന്നുവന്ന ആളാണ്. സ്വപരിശ്രമത്താൽ ഇംഗ്ലീഷും പഠിച്ചു. നാമനിർദ്ദേശം വഴി കൊച്ചി നിയമസഭാംഗവുമായിരുന്നു.നാട്ടു ഭാഷാ സൂപ്രണ്ടിന്റെ പദവിക്കു പുറമേ കൊച്ചി ഭാഷാപരിഷ്ക്കരണക്കമ്മറ്റിയുടെ കാര്യദർശി യുമായിരുന്നു.

ഗദ്യത്തിലും പദ്യത്തിലുമായി ഇരുപതോളം കൃതികൾ എഴുതി. കറുപ്പന്റെ കൃതികളെ ” പ്രസന്ന പ്രൗഢസരസങ്ങളായി “ട്ടാണ് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അടയാളപ്പെടുത്തുന്നത്. “അധിവാസനക്കാരനായ കവി ” എന്നും ഉള്ളൂരിന്റെ ഒരു നിരീക്ഷണമുണ്ട്. എന്താണിതിന്റെ വ്യാഖ്യാനമെന്നു മഹാകവി സാമിന്റെ പരിഷ്ക്കരിച്ച പതിപ്പിൽ കാണുമായിരിക്കും.

ReadAlso:

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

രക്തസാക്ഷികളേ മാപ്പ്: വലിയ ചുടുകാട്ടില്‍ സി.പി.എം-സി.പിഐ പോരാട്ടം ?; വി.എസ്. അച്യുതാനന്ദന്‍-ടി.വി. തോമസ് സ്മാരകത്തിന്റെ പേരില്‍ ?

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

പാണ്ഡിത്യത്തോടൊപ്പം വിനയവും മര്യാദയും സ്വഭാവ നൈർമ്മല്യവുമുള്ള കവിയായിരുന്നു കെ.പി. കറുപ്പൻ.അധസ്ഥിതരുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. “ജാതിക്കുമ്മി ” എന്ന ഒറ്റ കൃതി മതിയല്ലോ കറുപ്പന് സാഹിത്യ ചരിത്രത്തിൽ നെഞ്ച് വിരിച്ച് നിൽക്കാൻ.
ശ്രീശങ്കരാചര്യരുടെ “മനീഷാപഞ്ചകം” സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ പൊളിച്ചെഴുതുക എന്നൊക്കെപ്പറഞ്ഞാൽ ആളൊരു ധ്രുവക്കരടി തന്നെ! ഭാവത്തിലും രൂപത്തിലും നവീനത്വം തുളുമ്പുന്ന ഒരു മുഗ്ദ്ധമോഹന കാവ്യശിൽപ്പം!

വായിക്കുമ്പോൾ സങ്കടം വരുന്നൊരു കൃതിയുണ്ട്, “ഉദ്യാനവിരുന്ന് “സ്ഥാനത്യാഗം ചെയ്ത കൊച്ചീ രാജാവിന്റെ പൂർണ്ണകായ പ്രതിമ മദ്രാസ്സ് ഗവർണ്ണർ ഘോഷാൽപ്രഭു 1925 ഒക്ടോബറിൽ അനാഛാദനം ചെയ്തു. ആ ഉദ്ഘാടനത്തിനുശേഷമുള്ള ഉദ്യാനവിരുന്നിൽ കൊച്ചിയിലെ സകലമാന ഉദ്യോഗസ്ഥന്മാ രെയും അവരുടെ ശിങ്കിടിക കളേയും വിളിച്ചു.എന്നിട്ടും കൊച്ചി നിയമസഭാംഗമായിരുന്നിട്ടു പോലും കെ.പി. കറുപ്പനെ വിളിച്ചില്ല. അതിൽ മനം നൊന്ത് ശാർദ്ദൂലവിക്രീഡിതത്തിൽ എഴുതിയ  20 ശ്ലോകങ്ങളാണ് “ഉദ്യാനവിരുന്നി “ലുള്ളത്. ഓരോ മുക്തകങ്ങൾ.

ദീനതയോടെ താൻ എന്തപരാധമാണ് ചെയ്തതെന്നു താഴ്മയോടെ ചോദിക്കുകയാണ് കെ.പി. കറുപ്പൻ ആ കൃതിയിൽ.അത് വായിച്ചു കഴിഞ്ഞാൽ നമുക്ക് തോന്നും ഏത് കോത്താഴത്തെ രാജാവാണ് ഇത് ചെയ്തതെന്ന്.! അത്രയ്ക്ക് അലിവാർന്ന അരുമയാന കൃതി.ഇനി കെ.പി. കറുപ്പന്റെ സാഹിത്യ ജീവിതത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒരു കൃതിയെപ്പറ്റി പറയാം. “ബാലാകലാശം “മൂന്ന് അങ്കത്തിലുള്ള ഒരു നാടകമാണിത്. കൊച്ചിയെ ബാലയായും രാജാവിനെ കലേശനായും കൽപ്പിച്ച്‌ എഴുതിയ പ്രതിരൂപാത്മക നാടകം. ഭരണം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും വിദേശ ഇറക്കുമതി കുറക്കണമെന്നും വിദ്യാഭ്യാസ സൗജന്യം നൽകി കീഴാളരെ ഉദ്ധരിക്കണമെന്നും തീണ്ടൽ മുതലായ ആചാരങ്ങളെ നിയമം മൂലം നിരോധിക്കണമെന്നും നാടകത്തിലൂടെ പറയുക ചില്ലറ കാര്യമാണോ? അതും ധീവരനായ ഒരു നാട്ടു ഭാഷാസൂപ്രണ്ട് കേറി രാജാവിനെ പഠിപ്പിക്കുകയോ?. 

കേരള വർമ്മ അമ്മാച്ചനും എ.ആർ.രാജരാജവർമ്മ മരുമകനും ഈ നാടകത്തെ പ്രശംസിച്ചപ്പോൾ ദേശാഭിമാനി രാമകൃഷ്ണപിള്ള തനി ജാതിക്കൊണം കാണിച്ചു. കെ.പി. കറുപ്പന്റെ നാടകത്തെ
വലിച്ചു കീറി ഒട്ടിച്ചു. ദേശാഭിമാനി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ജാതീയമായ പക്ഷപാതമല്ലേ കെ. രാമകൃഷ്ണപിള്ള കാണിച്ചത്.? ആ നെയ്യാറ്റിൻകരനായരെ പിൻതുണച്ചു കൊണ്ട് തിരുവിതാംകൂറിലെ സകല നായന്മാരും അണിനിരന്നു. സി.വി.രാമൻ പിള്ളയേയും സരസകവിമണി കെ.സി.കേശവപിള്ളയേയും കണ്ണുനീർത്തുള്ളി കർത്താവ് നാലപ്പാട്ട് നല്ലനായർ നാരായണ മേനോനെയും വരെ രാമകൃഷ്ണപിള്ള വിമർശിച്ചിരിക്കുന്നു. പിന്നെ കെ.പി. കറുപ്പനെ വിമർശിച്ചതിൽ എന്താണ് അനൗചിത്യം!

പണ്ട് കുട്ടികൃഷ്ണമാരാർ വി.ഉണ്ണിക്കൃഷ്ണൻ നായരെന്ന കവിയെ കീറിയൊട്ടിച്ചതറിയാമോ?
വനകുസുമത്തിലെ “ഗോകുലാഷ്ടമി ” എന്ന കവിത എടുത്തു വച്ച് വള്ളത്തോളിന്റെ മോഷണമാണെന്നു പറഞ്ഞതു്. ചാതക ശബ്ദം രണ്ടിലും ഉണ്ടെന്ന കാര്യത്തിൽ തൂങ്ങി. അതിനു കാരണം ഇഷ്ടമില്ലാത്തൊരുത്തൻ അതിനെ സ്തുതിച്ചതു കൊണ്ടാണ്.നിരൂപണം അങ്ങനെയാണ്! തരം പോലെ അങ്ങ് തിരിയും.അയയിലിട്ട കോണകംപോലെ കാറ്റിനൊത്ത് മാറും. ഡി.സി. യ്ക്കൊത്ത് കുളിക്കാനും മാതൃ ഭൂമിയോടൊപ്പം കിടക്കാനും ചിന്തക്കൊപ്പം ഉറങ്ങാനും നിമിഷ നേരം മതി. നിരുപണം ജാക്കി വച്ച് നിന്നോളും.

നിരൂപണം ഏതാണ്ട് കൂടെ നടന്ന ജോയിക്കുട്ടി പാലത്തുങ്കലിനെപ്പറ്റി കമാന്നൊരക്ഷരം മിണ്ടാതെ  പോയി ഇന്ദ്രബാബു എന്ന പിഞ്ചിനെ മഹാകവിയാക്കി അവതരിപ്പിച്ച നിഷ്പക്ഷമതി കെ.പി. അപ്പനെപ്പോലെയാണ്.
ഇനി ഉദാഹരണം പറഞ്ഞ് നാറ്റിക്കുന്നില്ല.നമ്മൾ പറഞ്ഞു വന്നത് കെ.പി. കറുപ്പനെപ്പറ്റിയല്ലേ?
“കേരളത്തിലെ സാമുദായിക ഗാനകലകൾ ” എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. വിവിധ സമുദായങ്ങളിലെ 14 വിധം ഗാനകലകളെപ്പറ്റിയാണ്.ഇന്നതാരെങ്കിലും അടിച്ചു മാറ്റി അച്ചടിച്ചാൽ ആരും ചോദിക്കാൻ വരില്ല. ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്യും.1938 മാർച്ച് 23 ന് കെ.പി. കറുപ്പൻ അന്തരിച്ചതു കൊണ്ട് ആർക്കുവേണമെങ്കിലും പാട്ടും പാടി അതച്ചടിക്കാം.

കൊച്ചീരാജാവ് ” കവിതിലകൻ ” പദവി നൽകി കെ.പി. കറുപ്പന ആദരിച്ചു. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ ഒരു വൈരമോതിരം തന്നെ കറുപ്പന് സമ്മാനിച്ചുആദ്യകൃതി സംസ്കൃതത്തിലാണ് കറുപ്പൻ എഴുതിയത്. “സ്തോത്ര മന്ദാരം.” പിന്നെ , “കാളിയ മർദ്ദനം ” തുള്ളൽ, “എഡ്വേർഡ് വിജയം “നാടകം, “ലളിതോപഹാരം ” കിളിപ്പാട്ട്, “ആചാരഭൂഷണം “, “ശകുന്തള അഥവാ നിരാകൃതയായ നായിക”, “ശാകുന്തളം വഞ്ചിപ്പാട്ട് “, “കേളീ കൗതുകം. “, “ബാലോദ്യാനം”, “ചിത്രാല ങ്കാരം “, “പുതിയ നൈഷധം “, “ലങ്കാമർദ്ദനം “, “മഹാസമാധി”, “സൗദാമിനി, “പഞ്ചവടി”, “ഭാഷാഭൈമീ പരിണയം ” നാടകം…. എന്നിവയാണ് മറ്റ് കൃതികൾ!
വളരെ ലളിതമാണ് കെ.പി. കറുപ്പന്റെ കാവ്യശൈലി. രസനീയവും.

ഇത്രയൊക്കെ എഴുതിയ സ്ഥിതിക്ക് നാലുവരി കറുപ്പനെ പകർത്തി അടിവരയിടാം
” കരൾക്കാമ്പിളക്കുന്ന കാളിന്ദിയാറ്റിൽ/കരപ്പൂമരക്കാനനേ ഗോക്കളോടും/തരക്കാരൊടും കേളിയാടുന്ന കണ്ണൻ/തരട്ടേ, പരം മേ വരം മേഘവർണ്ണൻ “ഇനി വായിക്കുക 1978 ൽ പുറത്തിറക്കിയ “കെ.പി. കറുപ്പന്റെ കൃതികൾ “

Latest News

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies