നാനിയുടെ ബഹുഭാഷാ ചിത്രം ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് തിയറ്ററുകളിലെത്തും.തെലുഗു, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ‘ടാക്സിവാല’ ഒരുക്കിയ രാഹുൽ സംകൃത്യൻ ആണ് സംവിധാനം. നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ് നിർമാണം. സത്യദേവ് ജങ്കയുവിന്റെതാണ് കഥ.
ഇരട്ടവേഷത്തിലാണ് നാനി ചിത്രത്തിലെത്തുന്നത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
മിക്കി ജെ. മേയറാണ് ചിത്രത്തിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. സനു ജോൺ വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്: നവീൻ നൂലി, സംഘട്ടനം: രവി വർമ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി.ആർ.ഒ: വംശി ശേഖർ-പി. ശിവപ്രസാദ്, കേരള മാർക്കറ്റിങ് ഹെഡ്: വൈശാഖ് സി. വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.