പത്തനംതിട്ട; സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പകര സ്വദേശി ജെബിൻ വി. ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്.

















