കോട്ടയം: സംസ്ഥാനത്ത് കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്‌റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്‌മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ ആണെന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു ശേഷമാണ് സരിൻ ജീവനൊടുക്കിയത്.
അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തന്റെ ജീവിതം തകര്‍ത്തു. തന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാര്‍ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതം രക്ഷിക്കണമെന്നും പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,
6 മാസം മുന്‍പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, കൊറോണ വരില്ല. ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍. എല്ലാം തകര്‍ന്നപ്പോള്‍ ലോക്ക്ഡൗണ്‍ മാറ്റി. ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ടും കാര്യം ഇല്ല.
എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്തെ സഹായിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.
RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128
NB എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം, മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsarin.mohan.79%2Fposts%2F623461062358377&show_text=true&width=500