കഴിഞ്ഞ കുറെ കാലമായി നാം പ്രളയ ദുരന്തങ്ങളുടെ നടുവിലാണ്. അത് നേരിടാൻ വിവിധ വഴികൾ സ്വീകരിക്കുകയും ചെയ്യുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ മുൻകൈയ്യിലും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. ഓരോ നാട്ടിലെയും യുവാക്കൾ ഇതിന് നേതൃത്വം നൽകുകയും ചെയ്യുന്നു. മനുഷ്യത്വം സമൂഹത്തിൽ നിന്നും വാർന്നു പോയിട്ടില്ലന്ന് തെളിയിക്കുന്ന സന്ദര്ഭങ്ങളാണ് ഇതെല്ലാം. പക്ഷേ ആ രീതിയിൽ അവരെ പരിഗണിക്കുന്നുണ്ടോ എന്നത് മറ്റൊരു ചിന്താവിഷയമാണ്
കഴിഞ്ഞ കാല പ്രളയപാഠങ്ങൾ നമുക്ക് എന്തു തരുന്നു എന്നത് അന്വേഷിക്കേണ്ടതാണ്. അടിക്കടി ഉണ്ടാവുന്ന ഇത്തരം ദുരന്തങ്ങളെ നേരിടാൻ നാം ഇപ്പോൾ സന്നദ്ധരാണോ? പുനരധി വാസം നൽകാനും, സമ്പത്തിക സഹായം നൽകാനും നമുക്ക് കഴിയുന്നു. താത്കാലിക ആശ്വാസം കൊടുക്കാൻ കഴിയുന്നു. എന്നാൽ ദീർഘകാല ആശ്വാസ പദ്ധതികൾ രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ. തകർന്നു പോയ വീടുകളും മറ്റും ഉറപ്പോടെ പുൻസ്ഥാപിക്കാൻ കഴിയുന്നുണ്ടോ? കൃത്യമായി വേതനം കിട്ടുന്ന തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്
നിരന്തരം വിവിധ തരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാവുന്നു. ആ യാഥാർഥ്യം നാം ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ അത് ഫലപ്രദമായി നേരിടാനുള്ള സൗകര്യങ്ങൾ രൂപ പെടുത്താനുള്ള ഒരു ഭരണ വകുപ്പ് രൂപ പെടുത്താൻ ഇത് വരെയും നമുക്ക് കഴിഞ്ഞിട്ടില്ല. വിവിധ സർക്കാർ ഏജ ൻസികളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ഭരണ സംവിധാനം ഒരുക്കേണ്ടതുണ്ട്. ദുരിതാശ്വാസ ഫണ്ടുകൾ വിനിയോഗിക്കുന്നതിനു കൃത്യ മാനദണ്ഡം ഉണ്ടാക്കേണ്ടതുണ്ട്. പൊതു ജനങ്ങളെയും സന്നദ്ധ സേവകരെയും ഉൾപ്പെടുത്തി ഓരു പ്രതിരോധ സംവിധാനം സൃഷ്ട്ടിക്കണം. രാഷ്ട്രീയ പാർട്ടികൾ യുവജന സംഘടനകൾ എന്നിവർ ഈ വിഷയം ഒരു മുഖ്യ അജണ്ടയായി തന്നെ മാറ്റണം ബഡ്ജറ്റ്റകളിൽ പണം കൂടുതൽ ഉൾപെടുത്തണം. ഇങ്ങനെ വിവിധ ക്രിയാത്മകവും ഭരണപരവുമായ സംവിധാനങ്ങളുലൂടെ പ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള സ്ഥിരം പ്രവർത്തനങ്ങൾ ഉണ്ടാക്കണം അതിന് ഇനി വൈകി കൂടാ.