ഒക്ടോബർ 19, 2021: പ്രാക്ടിക്കലി, 6-12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തെ ആഴത്തിലുള്ളതാക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ അനുഭവപരിചയ പഠന ആപ്പ്, യുറേക്ക! ജൂനിയറിന്റെ അഞ്ചാം പതിപ്പിന്റെ ടൈറ്റിൽ സ്പോൺസറായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുടെ (ഐ.ഐ.ടി.ബി.) വിദ്യാർത്ഥി സംരംഭകത്വ സെല്ലുമായി (ഇ-സെൽ) ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള 6-12 ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഒരു തരത്തിലുള്ള ബിസിനസ് പ്ലാൻ മത്സരമാണ് യുറേക്ക! ജൂനിയർ. ഇന്ത്യയിലും വിദേശത്തുമായി 900 നഗരങ്ങളിലായി 6000-ലധികം സ്റ്റാർട്ടപ്പുകളും 1,60,000-ലധികം വിദ്യാർത്ഥികളും 90,000-ലധികം പ്രൊഫഷണലുകളും ഉള്ള, സംരംഭകത്വo പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി നിയന്ത്രണത്തിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇ-സെൽ ഐ.ഐ.ടി. ബോംബെ.
2021 ഓഗസ്റ്റ് 22-ന് ആരംഭിച്ച യുറേക്ക! ജൂനിയറിന്റെ അഞ്ചാം പതിപ്പ് 2021 ഒക്ടോബർ 31-ന് പ്രാക്ടിക്കലിയുടെ ടെസ്റ്റ് പ്ലാറ്റ്ഫോമിൽ നാഷണൽ എന്റർപ്രണർഷിപ്പ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കും. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥി രജിസ്ട്രേഷനുകളെ ഈ പരിപാടി ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പങ്കെടുക്കുന്നവർ യുറേക്ക! ജൂനിയറിന്റെ മൈക്രോസൈറ്റിൽ രജിസ്റ്റർ ചെയ്യുകയും പ്രാക്ടിക്കലി ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ഒളിമ്പിയാഡിൽ പങ്കെടുക്കാൻ ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് അവർക്ക് അതേ യോഗ്യതാപത്രങ്ങൾ ഉപയോഗിക്കാം. അവസാന ടെസ്റ്റിനുള്ള തയ്യാറെടുപ്പിന് വേണ്ടി, പങ്കെടുക്കുന്നവർക്ക് ആപ്പിലെ പ്രാക്ടീസ് ടെസ്റ്റ് ചെയ്തുകൊണ്ടരിക്കാം. അവസാന ഒളിമ്പ്യാഡ് ടെസ്റ്റ് ഇനിപ്പറയുന്ന മൂന്ന് ട്രാക്കുകളായി വിഭജിക്കപ്പെടും – 6 മുതൽ 8 വരെയുള്ള ക്ലാസുകൾ, 9, 10 ക്ലാസ്സുകൾ, 11, 12 ക്ലാസ്സുകൾ.
മൂന്ന് ട്രാക്കുകളിലുമുള്ള മികച്ച 2 വിജയികൾക്ക് 1.5 ലക്ഷം ഇന്ത്യൻ രൂപ വരെയുള്ള പ്രാക്ട്ടിക്കലി സ്കോളർഷിപ്പുകൾ ലഭിക്കും. ഐ.ഐ.ടി. ബോംബെയിലെ ഇ-സെല്ലിൽ നിന്ന് അവർക്ക് 15,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. കൂടാതെ, ട്രാക്കുകളിലുടനീളമുള്ള 24 മികച്ച സ്കോറർമാർക്ക് പ്രാക്ടിക്കലി സബ്സ്ക്രിപ്ഷനുകളിൽ 50% ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സെൽ, ഐ.ഐ.ടി. ബോംബെയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒളിമ്പ്യാഡിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2021 ഒക്ടോബർ 25 ആണ്.
പങ്കാളിത്തം പ്രഖ്യാപിക്കുമ്പോൾ, പ്രാക്ടിക്കലിൻറെ സി.ഒ.ഒ.-യും സഹ സ്ഥാപകനുമായ ചാരു നോഹീരിയ പറഞ്ഞു, “രാജ്യത്തുടനീളം വിജയകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി, ഐ.ഐ.ടി. ബോംബെയുടെ ഇ-സെല്ലുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, പ്രാക്ടിക്കലിയുടെ ഉയർന്ന നിലവാരമുള്ള ഉള്ളടക്കവും ഐ.ഐ.ടി. ബോംബെയുടെ അഭിമാനകരമായ പാരമ്പര്യവും വിദ്യാർത്ഥികളെ അത് നേടാൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു. പഠിക്കാനും സ്കോളർഷിപ്പുകൾ നേടാനും ഈ പ്ലാറ്റ്‌ഫോം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും 6-12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”
അസോസിയേഷനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇ-സെൽ ഐ.ഐ.ടി. ബോംബെയിലെ ഇവന്റസ് & പി.ആർ. മേധാവിയായ ശ്രീ. പ്രതീക് ചൗഹാൻ പറഞ്ഞു, “ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് സംരംഭകത്വത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പകർന്ന് നൽകുന്നതിലൂടെ, യുറേക്ക! ജൂനിയർ ഭാവിയിൽ നവീകരണത്തിന് ആവശ്യമായ ഉത്തേജനം നൽകുമെന്ന് ഞങ്ങൾക്ക് തോന്നുന്നു. വിദൂര പഠന കാലഘട്ടത്തിലെന്നപോലെ പ്രാക്ടിക്കലിൽ പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, യുറേക്ക! ജൂനിയറിലേക്ക് അനുഭവജ്ഞാന പഠന ഉപകരണങ്ങൾ കൊണ്ടുവന്നതിലൂടെ അവർ അദ്വിതീയമായ സ്ഥാനമുറപ്പിച്ചു.”
യുറേക്ക! ജൂനിയർ ആശയങ്ങളും സാക്ഷാത്കാരവും തമ്മിലുള്ള അന്തരം ക്രിയാത്മകമായി നികത്താൻ ചെറുപ്പക്കാരുടെ ജിജ്ഞാസയുള്ള മനസ്സിന് ഒരു മികച്ച പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. സംരംഭകത്വത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നതിലൂടെയും സൃഷ്ടിപരമായ ആശയങ്ങൾ മിനുസപ്പെടുത്തുന്നതിലൂടെയും ബിസിനസ് പദ്ധതികൾ തയ്യാറാക്കുന്നതിലൂടെയും ജഡ്ജിമാരുടെ മുന്നിൽ അവ അവതരിപ്പിക്കുന്നതിലൂടെയും പങ്കെടുക്കുന്നവർക്ക് 360 ഡിഗ്രി സമഗ്രമായ അനുഭവം നൽകുന്നതിൽ പ്ലാറ്റ്ഫോം അഭിമാനിക്കുന്നു. വിശകലനപരവും പെരുമാറ്റപരവുമായ വൈദഗ്‌ധ്യങ്ങൾ മെച്ചപ്പെടുത്തുകയും അത് അവർക്ക് സ്വയം അവതരിപ്പിക്കുന്നതിനുള്ള അറിവും മാർഗനിർദേശവും നൽകുകയും ചെയ്യുന്നു. പുതിയ ചിന്തയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, സർഗ്ഗാത്മകത വളർത്തുന്നതിനായി വിവിധ സംരംഭങ്ങളുമായി 10,000-ലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 1000 സ്കൂളുകളിൽ യുറേക്ക! ജൂനിയർ ഒരു ശിൽപശാല സംഘടിപ്പിക്കുന്നതാണ്