ത്രിപുര ; ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ബംഗ്ലാദേശ് അക്രമണവുമായി ബന്ധപ്പെട്ട് ത്രിപുരയിൽ നിന്നുള്ള വീഡിയോ തെറ്റായി പ്രചരിക്കുന്നു .ചിറ്റഗോംഗ് ഡിവിഷനിലെ കുമിലയിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഖുർആൻ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെ ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന അക്രമണങ്ങൾ കുറഞ്ഞത് ആറുപേരുടെ മരണത്തിലേക്ക് നയിച്ചു. രംഗ്പൂരിലെ പിർഗഞ്ച് ഉപാസിലയിലെ ഒരു ഗ്രാമത്തിൽ ജനക്കൂട്ടം വീടുകൾ ആക്രമിച്ചതോടെ അക്രമണം തുടർന്നു. ഹിന്ദു സമുദായത്തിൽനിന്നുള്ള ഒരു വ്യക്തിയുടെ “മതപരമായ അധിക്ഷേപ” ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ അക്രമത്തിന് കാരണമായത്.
രംഗ്പൂരിലെ സ്ഥിതി ഇപ്പോൾ മോശമാണ്. ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കി. രംഗ്പൂർ ജില്ലയിലെ പിർഗഞ്ച് ഉപാസിലയിലെ ഒരു ഹിന്ദു ഗ്രാമത്തിന് മുസ്ലീം ജനക്കൂട്ടം തീയിട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറൽ ആയിരിക്കുന്നത് .
‘ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗൺസിൽ’എന്ന ട്വിറ്റർ പേജിൽ രംഗ്പൂരിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
The situation in Rangpur is dire at the moment. Homes and temples of Hindus have been burnt down. Muslim mob has set fire to a Hindu village in Pirganj upazila of Rangpur district. @UNHumanRights pic.twitter.com/kDma77F67W
— Bangladesh Hindu Unity Council (@UnityCouncilBD) October 17, 2021
null