പാലക്കാട് ∙ ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ചതു കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ 33% അധികമഴ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശരാശരി 135 മില്ലിമീറ്ററായിരുന്നു മഴ. 17നു രാവിലെ വരെ അതു 168 മില്ലിമീറ്റർ മഴയായി ഉയർന്നു. നഗരങ്ങളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചതു മലമ്പുഴ മേഖല ഉൾപ്പെടുന്ന പാലക്കാടായിരുന്നു. 123.7 മില്ലീമീറ്റർ. പട്ടാമ്പിയിൽ–107.2, ആലത്തൂർ–100.5, മണ്ണാർക്കാട്–78.2, പറമ്പിക്കുളം–74, തൃത്താല–60.8, കൊല്ലങ്കോട്–54.8, ഒറ്റപ്പാലം–44.8, ചിറ്റൂർ–39 മില്ലീ മീറ്റർ മഴ പെയ്തു. കനത്തമഴയിൽ വ്യാപക കൃഷി നാശമുണ്ടായി. ജില്ലയിലെ 5 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ്
ഇന്നലെ, കഴിഞ്ഞ വർഷം ഇതേ ദിവസം, പരമാവധി സംഭരണ ശേഷി എന്ന ക്രമത്തിൽ (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മീറ്റർ കണക്കിൽ)
∙ മലമ്പുഴ ഡാം 114.31, 114.67, 115.06
∙ കാഞ്ഞിരപ്പുഴ 95.93, 96.33, 97.5
∙ മംഗലം ഡാം 77.10, 77.16, 77.88
∙ വാളയാർ 201.18, 202.29, 203
∙ പോത്തുണ്ടി 107.17, 106.99, 108.204
∙ മീങ്കര 156.36, 155.57, 156.36)
∙ ചുള്ളിയാർ 153.69, 151.71, 154.08