കോട്ടയം:കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോവിഡിന്റെ ആലസ്യത്തിൽ നിന്നും പതുക്കെ ഉണരുകയാണ്. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ മനോഹരയിടങ്ങളിലെല്ലാം യാത്രാപ്രേമികൾ എത്തിത്തുടങ്ങിയിരിക്കുന്നു. തണുപ്പ് പുണരാൻ തുടങ്ങുമ്പോൾ മൂന്നാറിന്റെയും വാഗമണ്ണിന്റെയുമൊക്കെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികൾ, പാതയൊരല്പം മാറ്റിപിടിച്ചാൽ ഇലവീഴാപൂഞ്ചിറ എന്ന മനോഹരിയുടെ മടിത്തട്ടിലെത്താം. ഇടുക്കിയുടെയും കോട്ടയത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂഭാഗം പേരുപോലെതന്നെ കാഴ്ചയിലും അതിസുന്ദരിയാണ്. പുൽമേടുകളും വീശിയടിക്കുന്ന തണുത്ത കാറ്റും, ഇടയ്ക്കിടെ പെയ്യുന്ന ചെറുചാറ്റൽ മഴയും പുകച്ചുരുളുകൾ പോലെ കാഴ്ചകളെ മൂടുന്ന കോടമഞ്ഞും ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികളുടെ മനസു നിറയ്ക്കും.
പഴമ പാടുന്ന പേര്
മഹാഭാരതവുമായി ബന്ധമുള്ള ഒരു പഴങ്കഥ പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അക്കാലത്തു ഭീമസേനൻ പാഞ്ചാലിയ്ക്കു കുളിയ്ക്കാനായി നിർമിച്ചു നൽകിയതാണ് ഈ ചിറ(കുളം) എന്നാണ് പറയപ്പെടുന്നത്.
ഈ ചിറയിൽ ഇല വീഴില്ല എന്നുള്ളതുകൊ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറെ അപകടകാരമാണ് ഈ പാതയിലൂടെയുള്ള യാത്ര. കാലൊന്നു തെറ്റിയാൽ താഴേക്കു പതിക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആ
യാത്രയ്ക്കു ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്.
സഞ്ചാരികളെ ഇതിലേ…ഇതിലേ…
ഇലവീഴാപൂഞ്ചിറയെ കുറിച്ച് കേട്ടറിഞ്ഞു ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. അതിലേറെയും ട്രെക്കിങ് പ്രിയരാണ്. വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകളെ മുന്നിൽകണ്ട് ഡി.റ്റി. പി.സി ഈ പ്രദേശത്തെ ഒരു ട്രെക്കിങ് പോയിന്റായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി
പതിനഞ്ചു പേർക്കുവരെ താമസിക്കാൻ സൗകര്യമുള്ള ഡോർമെറ്ററി ഇവിടെ നിർമിച്ചിട്ടുണ്ട്.
എത്തിച്ചേരാൻ
കോട്ടയത്തു നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്തിച്ചേരാം. തൊടുപുഴയിൽ ഇന്നും 20 കിലോമീറ്റർ മാത്രമേയുള്ളൂ. തൊടുപുഴ – മൂലമറ്റം പാതയിലൂടെയുള്ള യാത്ര കാഞ്ഞാറെത്തി, അവിടെ നിന്നും വലതുഭാഗത്തേയ്ക്കു 7 കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ലക്ഷ്യത്തിലെത്തി ചേരാം.
ണ്ടാണ് കാലക്രമേണ ഈ സ്ഥലത്തിനു ഇലവീഴാപൂഞ്ചിറ എന്ന പേര് വന്നതെന്നു കരുതപ്പെടുന്നു. പാഞ്ചാലി കുളിക്കുമ്പോൾ ചില ദേവന്മാർ ഇത് കണ്ടുനിൽക്കുമായിരുന്നെന്നും അവരുടെ കണ്ണിൽ നിന്നും പാഞ്ചാലിയെ മറയ്ക്കുന്നതിനായി ഇന്ദ്രൻ പുഷ്പങ്ങൾ നിറഞ്ഞ മരങ്ങൾ നിൽക്കുന്ന മൂന്നു മലകൾ ചിറയ്ക്കു ചുറ്റുമായി സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ഈ പുരാണകഥയുടെ സാക്ഷ്യപത്രം പോലെ ഇവിടെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.
കോട്ടയത്തിന്റെ സ്വന്തം ഹിൽ സ്റ്റേഷൻ
കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. ട്രെക്കിങ് പ്രിയർക്കു ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ഇതിലും സുന്ദരമായ ഇടങ്ങൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദർശകർക്കു ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.
ഇല്ലിക്കൽകല്ലും നരകപാലവും
ഇലവീഴാപൂഞ്ചിറയുടെ സമീപസ്ഥമായി സ്ഥിതി ചെയ്യുന്ന മറ്റൊരാകർഷണമാണ് ഇല്ലിക്കൽകല്ല്. ഈ രണ്ടു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരൊറ്റയടിപ്പാതയുണ്ട്. നരകപാലമെന്നാണ് അതറിയപ്പെടുന്നത്.