വാഗമൺ :മഞ്ഞിൽ കുളിച്ച വാഗമണ്ണിൽ നിറയെ തിരക്കാണ്. നവരാത്രിയുടെ അലസതയിൽ നിന്നും, കൊറോണയുടെ ഭീതികളിൽ നിന്നും ഒരു ഓടിപ്പോക്കാണ് മഞ്ഞുകാലത്തേക്ക് അല്ലെങ്കിൽ മഞ്ഞിൽ പൊതിഞ്ഞ മഴയിലേക്ക്. വളവുകൾ കയറുമ്പോഴേ ദൂരെ നിന്നും വാഹനങ്ങൾ വഴികളിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഒന്ന് പേടിച്ചു, ദൈവമേ, ക്യൂ എങ്ങാനും ആയിരിക്കുമോ?
അല്ല, വഴിയോരത്ത് നിർത്തി കോടമഞ്ഞിനേയും ആഴത്തിലുള്ള താഴ്വരയെയും കണ്ടു പടങ്ങളെടുക്കാനുള്ള നിൽപ്പാണ്. വാഗമണ്ണിലെ കരിമ്പുലിയെ കാണാൻ നിരനിരയായി വണ്ടികളും അതിലുള്ള ആളുകളുമുണ്ടായിരുന്നു. കുതിച്ചു ചാടാൻ തയാറായി നിൽക്കുന്ന കരിമ്പുലിയെ ഓർമയില്ലെങ്കിലും ആ കെട്ടിടം കണ്ടാൽ ഓർമ വരും. വരത്തൻ എന്ന ഫഹദ് സിനിമയിൽ ഈയൊരു സ്ഥലം കാണിക്കുന്നുണ്ട്, അതുകൊണ്ട് കൂടിയാവാം അതൊരു ടൂറിസം സ്പോട്ടായി മാറിയതും. അവിടെയാണ് വാഗമൺ തുടങ്ങുന്നത്.
മൊട്ടക്കുന്നുകളിലേക്കും പൈൻ തോട്ടങ്ങളിലേ
കാറിനു പാർക്കിന്റെ ഉള്ളിൽ കയറുന്നതിനു 50 രൂപയാണ്. നൂറു കോടി രൂപയുടെ സർക്കാർ പ്രൊജക്റ്റാണ് ഈ പാർക്ക്. സൂയിസൈഡ് പാർക്ക് എന്ന് കേൾക്കുമ്പോഴുള്ള ആ പ്രചോദിതമായി നെഗറ്റീവ് വൈബിനെക്കാൾ എന്തുകൊണ്ടും നല്ലതാണ് അഡ്വെഞ്ചർ പാർക്ക്. എന്താണീ അഡ്വെഞ്ചർ എന്ന് ചോദിച്ചാൽ ഞങ്ങളുടെ അനുഭവത്തിൽ കോടമഞ്ഞിലൂടെ വഴിയറിയാതെ വണ്ടി ഓടിച്ചു കൊണ്ട് പോകുന്നതായിരുന്നു എന്ന് പറയേണ്ടി വരും. എല്ലാ വണ്ടികളും ലൈറ്റ് ഇട്ടു വന്നതുകൊണ്ട് മാത്രം എതിരെ വണ്ടിയുണ്ടെന്ന് മനസിലായി. പക്ഷേ ഇത്രയും തവണ വാഗമൺ വന്നിട്ടുണ്ടെങ്കിലും മൂന്നാറിലെ കോടയിലൂടെ റോഡ് കാണാതെ കാറോടിച്ച് വന്ന അനുഭവമുണ്ടെങ്കിലും കോട മഞ്ഞ് ഒരു മാന്ത്രികമായ അനുഭവമായി തോന്നിയത് ഈ വാഗമൺ യാത്രയിലാണ്. പച്ച ഷീറ്റിട്ട ചെറിയ കൂടുകൾ പോലെയുള്ള കെട്ടിടങ്ങൾ ആ വഴിയിൽ രണ്ട് വശങ്ങളിലുമുണ്ട്, വേണമെങ്കിൽ അവിടെയിറങ്ങിയിരിക്കാം, കാഴ്ചകൾ കാണാം. ഡാമിന്റെ വ്യൂ, മൊട്ടക്കുന്നുകളും, വാച്ച് ടവർ തുടങ്ങി കുറെ അനുഭവങ്ങൾ ഇവിടെയുണ്ട്, പക്ഷെ മഞ്ഞു കാരണം മറ്റു കാഴ്ചകളൊക്കെ ഞങ്ങൾക്ക് മുന്നിൽ അദൃശ്യമായിപ്പോയി. പക്ഷെ അതിലൊരു സങ്കടവും തോന്നിയില്ല. കാരണം ആ മഞ്ഞു, അതെല്ലാവർക്കും കിട്ടുന്ന ഒന്നായിരിക്കില്ലല്ലോ. മഞ്ഞിനൊപ്പം ചെറിയ ചാറ്റൽ മഴ കൂടി നനഞ്ഞാലോ? വാക്കുകൾ കൊണ്ട് പലപ്പോഴും അനുഭവിച്ച ജീവിതം വർണിക്കാൻ എളുപ്പമല്ല എന്ന് പറയുന്നത് എത്ര സത്യമാണ്.
അകലം എന്ന കാരണം കൊണ്ട് – എന്ന വാ ഒരു ട്രിപ്പ് പോയേക്കാം- എന്ന വാചകത്തിൽ മിക്കപ്പോഴും ചെന്ന് കയറുന്ന സ്ഥലം കൂടിയാണ് വാഗമൺ. അവിടെ കയറാത്ത
ബഹളങ്ങളൊന്നുമില്ലാത്ത കോലാഹലമേടിലേക്കാണ് ചെന്ന് കയറിയത്. ഒരു പ്രൈവറ്റ് റിസോർട്ടിന്റെ സ്ഥലത്തിനോട് ചേർന്ന് അകത്തേക്ക് കയറിയാൽ ഉള്ള മാരകമായ വ്യൂ അപാരമാണ്. വണ്ടി അവിടെ പാർക്ക് ചെയ്തു ഇറങ്ങി. മൊട്ടക്കുന്നു ഇപ്പോൾ ഞങ്ങൾക്ക് വളരെയടുത്താണ്. ദൂരെ ഇനിയും എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത കുന്നുകളും വെള്ളച്ചാട്ടവും. മറ്റെവിടെ നിന്നു അധികം കിട്ടാത്ത ഒരു വ്യൂ ആണത്. മാറിയും തിരിഞ്ഞും പറന്നു പൊങ്ങിയുമൊക്കെ ചിത്രങ്ങളെടുത്ത് ആ ഇടത്തെ ആഘോഷിച്ചു.
അപ്പോഴേക്കും ഞങ്ങളെ കണ്ടിട്ടാവണം ഒന്ന് രണ്ടു പേരൊക്കെ വരുകയും ആസ്വദിക്കുകയും പോവുകയും ചെയ്തു. മഴ പെയ്യുമെന്ന തോന്നലിൽ ഒടുവിൽ കാറിൽ കയറിയപ്പോൾ ചെറിയ വിശപ്പ്. വന്നാൽ പിന്നെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിക്കളയും ഈ വിശപ്പ്. കാര്യമായി എന്തെങ്കിലും ചെന്നില്ലെങ്കിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്നാകണം വാഗമൺ ടൗണിൽ തന്നെയുള്ള “തനി നാടൻ -വീട്ടിൽ ഊണ്” കടയിൽ തന്നെ നിർത്തി. പോകുന്നതിനു മുൻപ് ഞങ്ങൾക്കൊപ്പം ഇരുന്ന് കഴിക്കാൻ വയ്യാത്ത ഉണ്ണിഏട്ടൻ ഒരു നിർദ്ദേശം തന്നിരുന്നു.- ചോറ് കുറച്ചെടുത്താൽ മതിയെന്ന് പറയണം, പക്ഷെ രണ്ടു നേരം ഇടാൻ സാധ്യതയുള്ള കറികൾ ആദ്യം തന്നെ ഇട്ടേക്കണം- രണ്ടു തവണ കാറിന്റെ അടുത്തേക്ക് പോയി കറി വിളമ്പേണ്ടതില്ലല്ലോ. ഹോട്ടലിൽ അത് പറഞ്ഞെങ്കിലും കഴിച്ച് കഴിഞ്ഞു തിരികെ എത്തിയപ്പോഴുള്ള കലിപ്പ് ലുക്ക് കണ്ടപ്പോഴാണ് മനസിലായത്, പറഞ്ഞതിന് നേരെ വിപരീതമാണുണ്ടായത്. ഒത്തിരി ചോറും അച്ചാറ് വിളമ്പുന്നത് പോലെ കുറച്ച് കറികളും. കാൽഭാഗം ചോറുമുണ്ട്, ആള് കനത്തിലിരിക്കുകയായിരുന്നു. ഇഷ്ടപ്പെട്ടു കുഴച്ചുണ്ട പുളിശ്ശേരിയുടെ ടേസ്റ്റ് എന്തുകൊണ്ടോ അവിടെ നഷ്ടപ്പെട്ടു. അപ്പോഴേക്കും മഴ തകർത്തു. ആകെ ഒരു സങ്കട ഫീൽ.
തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നുതിരിച്ചു പോയാലോ എന്ന ചോദ്യത്തിൽ – എന്നാൽ ഒന്ന് സൂയിസൈഡ് പോയിന്റ് കൂടി കണ്ടിട്ട് പോവാം, അവിടെ ഇപ്പൊ അഡ്വെഞ്ചർ പാർക്കാണ്- എന്ന ചോദ്യത്തിൽ കക്ഷി വീണു. സംഗതി വീൽ ചെയർ ഫ്രണ്ട്ലി ആണെന്നൊക്കെ കേട്ടിട്ടുണ്ട
ഒരു അഭിപ്രായം രോഷത്തോടെ പറയാനുള്ളത് എന്താണെന്ന് വച്ചാൽ നീണ്ടു കിടക്കുന്ന റോഡിലൂടെ വീൽ ചെയറിൽ ഇറങ്ങി ഭിന്ന ശേഷിക്കാരായ ആളുകൾക്ക് പോകാൻ പറ്റുമെങ്കിലും വിശ്രമത്തിനായും ആനന്ദത്തിനായും ഒരുക്കിയ ഒരു കുടിലിൽ പോലും റാമ്പ് സൗകര്യമില്ല. പക്ഷെ അത് റോഡിനോട് അത്രയും ചേർന്നായതിനാൽ സൗകര്യം ഒരുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും എല്ലാത്തിനും നെടുങ്കൻ പടികളാണ്. ഒന്നുമല്ലെങ്കിലും കാഴ്ചകൾ കാണാൻ വരുന്നവർക്കായി നൂറു കോടി മുടക്കിയതല്ലേ, വ്യത്യസ്തരായ ഭിന്നശേഷിക്കാരെ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ അധികാരപ്പെട്ടവർ കൂട്ടിയിട്ടില്ലേ ആവോ! അതോ അവർ കാഴ്ചകളൊന്നും കാണേണ്ടാത്തവർ അല്ലെന്നാണോ? വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സൗകര്യങ്ങളുടെ സ്ഥാനത്ത് പോലും നിരാശയാണ് പലപ്പോഴും ഭിന്നശേഷിക്കാർ അനുഭവിക്കേണ്ടി വരുന്നത് എന്നതാണ് സത്യം. എങ്കിലും ഞങ്ങൾ യാത്രകൾ അവസാനിപ്പിക്കാൻ പോകുന്നില്ല, ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കാനും പോകുന്നില്ല.
ത്രെ. ഇതുവരെ വേറെയെങ്ങും അങ്ങനെയൊരു സൗകര്യം കിട്ടിയില്ല, എന്നാൽപ്പിന്നെ ഒന്ന് നോക്കി വരം എന്ന തീരുമാനത്തിൽ യാത്ര പാർക്കിലേക്കും നീട്ടി. ടൗണിൽ നിന്ന് ആറ് കിലോമീറ്ററോളമുണ്ട് പാർക്കിലേക്ക്. വഴി നീളെ കോടയിറങ്ങിയിരിക്കുന്നു. കനത്ത മഞ്ഞിന്റെ ഭിത്തി. മറുവശത്ത് എന്താണെന്നത് പോലും നട്ടുച്ചയ്ക്ക് അദൃശ്യമാക്കപ്പെട്ടിരിക്കുന്നു. തണുത്ത കാറ്റ് സർവ്വ തന്മാത്രകളെയും തണുപ്പിക്കുന്നു. ദേഷ്യവും സങ്കടവുമൊക്കെ ആ മഞ്ഞു ഉരുക്കിക്കളഞ്ഞിരിക്കുന്നു.
, മുടിഞ്ഞ ട്രാഫിക്കും നല്ല തിരക്കും. വണ്ടി കുത്താനുള്ള ഇടമില്ല, രണ്ടു വശങ്ങളിലും വലുതും ചെറുതുമായ കാറുകളും ബസുകളും ട്രാവലറുകളും നിരന്നു കിടക്കുന്നു. ദൂരെ നിന്ന് നോക്കിയാൽ കാണാം കുന്നുകളിൽ തിരക്ക്. എല്ലാവരും പച്ചപ്പിൽ കയറി നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുമഞ്ഞിന്റെ ചിറകുകൾ അഴിച്ചു വച്ച് അന്ന് തന്നെ വീട്ടിൽ തിരിച്ചെത്തേണ്ടതുണ്ടായിരുന്നത് കൊണ്ട് പതിയെ മലയിറങ്ങി. വഴിയോരത്ത് നിരയായുള്ള വണ്ടികളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
നവരാത്രിയുടെ അവധി ആസ്വദിക്കാൻ ഇനിയും ഇനിയും ആളുകൾ വന്നുകൊണ്ടേയിരുന്നു. എങ്കിലും വലിയ തിരക്കില്ലാതെ വാഗമൺ ആസ്വദിക്കേണ്ടവർക്ക് കോലാഹലമെടോ പാർക്കോ ഒക്കെ തെരഞ്ഞെടുക്കാം. മൊട്ടക്കുന്നുകളും പൈൻ തോട്ടങ്ങളും മാത്രമല്ല വാഗമൺ. സാഹസികത ഇഷ്ടമുള്ളവർക്ക് അഡ്വെഞ്ചർ പാർക്കിൽ പാരാ ഗ്ലൈഡിങ് സംവിധാനവുമുണ്ട്. വാഗമൺ എല്ലാ കാലത്തും അതിന്റെ സഞ്ചാരികളെ കാത്തിരുന്നിട്ടുണ്ട്. എപ്പോൾ ചെന്നാലും എന്തെങ്കിലും അനുഭൂതികൾ അത് ഒരുക്കി വച്ചിട്ടുണ്ടാകും. കഴിഞ്ഞ തവണ കോലാഹലമേട്ടിലെ കുന്നിൻ പുറത്ത് വച്ച് നനഞ്ഞ തണുത്ത മഴ മറക്കാറായിട്ടില്ല,അപ്പോഴേക്കും അടുത്ത മഞ്ഞനുഭവം.
ചുമ്മാ കാഴ്ചകൾ കാണുക മാത്രമല്ലല്ലോ യാത്രകളുടെ ലക്ഷ്യം ആ ഇടത്തെ അനുഭവിക്കുക എന്നതും കൂടിയല്ലേ!കയാണ്, ചിലർ ഓടി താഴേയ്ക്കിറങ്ങുന്നു. ഒന്നിച്ച് നടക്കുന്നവരുമുണ്ട്. ഓരോ മനുഷ്യർക്കും യാത്രയെന്നാൽ ഓരോന്നാവുമല്ലോ. ചെന്ന് ചേരുന്ന സ്ഥലം മാത്രമേ ഉണ്ടാവൂ ഒരേ പോലെ, ലക്ഷ്യങ്ങൾ പലർക്കും പലതായിരിക്കണം
.