ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ജി 23 നേതാക്കള്‍ക്കെതിെര ഒളിയമ്പ്. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. നിലവില്‍ താന്‍ മുഴുവന്‍ സമയ കോണ്‍ഗ്രസ് അധ്യക്ഷയാണെന്നും സോണിയ പറഞ്ഞു.
ഈ പാർട്ടിക്ക് ഒരു അധ്യക്ഷയുണ്ടോയെന്ന രൂക്ഷവിമർശനം കപിൽ സിബൽ കഴിഞ്ഞദിവസം ഉന്നയിച്ചതിനോടായിരുന്നു സോണിയയുടെ മറുപടി. നേതൃത്വത്തെ മധ്യമങ്ങൾ വഴി വിമർശിക്കേണ്ട. നേതാക്കളുടെ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും ജി23 നേതാക്കൾക്കെതിരെ സോണിയ തുറന്നടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലഖിംപുരിലെ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുമാണ് പ്രവര്‍ത്തക സമിതിയിലെ പ്രധാന ചര്‍ച്ച.