ദുബായ്: ഐപിഎല്‍ കിരീടം ആര് കൊണ്ടുപോവുമെന്ന് ഇന്നറിയാം. വൈകിട്ട് 7.30ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്.
മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. യു.എ.ഇയില്‍ മൂന്നുതവണ ഏറ്റമുട്ടിയപ്പോള്‍ രണ്ടുതവണയും ജയം ചെന്നൈയ്ക്കായിരുന്നു.
ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ.