കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.
കാതലിക് സിറിയന്‍ ബാങ്കിന്റെ പകുതി ഓഹരികള്‍ കാനഡയിലെ കമ്പനിയ്ക്കു കൈമാറിയതോടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.
ബാങ്കിൻ്റെ ജനകീയ സ്വഭാവം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.