ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് ട്വീറ്റ് ചെയ്തിരുന്നു.
ആഗോള പട്ടിണി സൂചികയില്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ. ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്.
ചൈന, ബ്രസീല്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളാണ് പട്ടികയില്‍ അഞ്ചില്‍ താഴെ സ്‌കോറുമായി മുന്നിലെത്തിയത്. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. മ്യാന്‍മാര്‍ 71ാം സ്ഥാനത്തും പാകിസ്ഥാന്‍ 92ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ 76ാമതാണ്. പട്ടികയില്‍ 65ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.