കണ്ണൂർ∙9 മാസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കു കൊണ്ടു പോകാൻ വഴിയൊരുക്കി ജില്ലയിലെ പൊലീസും നഗരങ്ങളും. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ എസ് എംഎ രോഗത്തെത്തുടർന്ന് ചികിത്സ തേടുന്ന ഇനാറ മറിയത്തിനായാണ് അധികൃതരും നാട്ടുകാരും ഒരുമിച്ചത്. മണിക്കൂറിൽ 40 ലീറ്റർ ഓക്സിജൻ നൽകിയാണ് ഇനാറമറിയത്തെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്കു കൊണ്ടു പോയത്. തുറക്കാൻ കഴിയാത്ത സാഹചര്യമാണ്
ഇന്നലെ രാവിലെ 10.45നാണ് ചാലയിലെ മിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടത്. കൂത്തുപറമ്പ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ ആംബുലൻസിനു പോകാനായി വഴിയൊരുക്കി.ഇരിട്ടി- കൂട്ടുപുഴ വഴിയാണ് ആംബുലൻസ് ബെംഗളൂരുവിലേക്കു പോയത്. വഴിനീളെ സന്നദ്ധ പ്രവർത്തകരുടെ സേവനവുമുണ്ടായിരുന്നു.