ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുളള വിമാന സർവ്വിസുകൾ നിർത്തിവച്ച് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. ടിക്കറ്റ് നിരക്കുകൾ കുറയ്‌ക്കാൻ താലിബാൻ സർക്കാർ എയർലൈൻസിനോട് നിർദ്ദേശിച്ചിരുന്നു. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുൻപുളള നിരക്കിലേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. ഇതുൾപ്പെടെയുളള കാര്യങ്ങളാണ് സർവ്വീസ് നിർത്താനുളള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
നിരക്കുകൾ കുറച്ചില്ലെങ്കിൽ പ്രവർത്തനം തടയുമെന്ന് പിഐഎയ്‌ക്കും അഫ്ഗാനിലെ സ്വകാര്യ വിമാനകമ്പനിയായ കാം എയറിനും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിരക്ക് കുറയ്‌ക്കണമെന്ന നിർദ്ദേശം ഔദ്യോഗികമായി നൽകിയത്.
മാന സർവ്വിസുകൾ നിർത്തിയതിനാൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള ഫ്ലൈറ്റുകളുടെ ടിക്കറ്റ് 2500 ഡോളർ വരെയാണ് ഉയർന്നത്.
എന്നാൽ നിലവിൽ നടക്കുന്നത് സാധാരണ കൊമേഴ്സ്യൽ സർവ്വീസ് അല്ലെന്നും ചാർട്ടേഡ് ഫ്ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നുമാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈനിന്റെ വിശദീകരണം. ഒരു ഫ്ളൈറ്റിന് ഡോളർ വരെയായി ഇൻഷുറൻസ് പ്രീമിയം തുക ഉയർന്നുവെന്നും ഇവർ പറയുന്നു.