ന്യൂഡല്‍ഹി: വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി അയല്‍രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്സിനാണ് നേപ്പാള്‍,ബംഗ്ലാദേശ്,മ്യാന്മര്‍,ഇറാന്‍ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയതത്. ഇന്ത്യയിൽ ആവശ്യമുള്ള അളവ് വാക്സിൻ സ്റ്റോക്ക് ഉറപ്പാക്കിയ ശേഷമാണ് കയറ്റുമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം മാസങ്ങളായി വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഒകടോബര്‍ മാസത്തോടെ വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചിരുന്നു.
രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തില്‍ രാജ്യത്ത് വാക്സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കാമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. ഒക്ടോബര്‍ മാസത്തോടെ 30 കോടി ഡോസ് വാക്സിന്‍ വിദേശരാജ്യങ്ങള്‍ക്കായി ഉല്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.