മുംബൈ: ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയിൽ ആരോപിച്ചു. ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചന്റിൽ നിന്നു ലഹരിമരുന്നു വാങ്ങാറുള്ള ആര്യൻ ഇതേ ആവശ്യത്തിനായി രാജ്യാന്തര റാക്കറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് ഇവരുടെ വാട്സാപ് ചാറ്റുകളിൽ പറയുന്നുണ്ട്. ഇത്രയും ലഹരി സ്വന്തം ഉപയോഗത്തിനു മാത്രമാകില്ല. ലഹരിവിരുന്നു നടന്ന ആഡംബരക്കപ്പലിലേക്കു ക്ഷണിച്ചിട്ടാണു പോയതെങ്കിൽ ക്ഷണക്കത്തെവിടെ എന്നും എൻ സി ബി ചോദിച്ചു.യുവാക്കളുടെ ലഹരി ഉപഭോഗത്തെക്കുറിച്ചു രാജ്യത്തിന് ആശങ്കയുണ്ട് എന്നും എൻ സി ബി. വാദം കേൾക്കൽ ഇന്നു തുടരും.