പാലക്കാട് :കനത്തമഴ തുടരുന്നതോടെ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി ഡാമുകളില്‍നിന്നുള്ള വെള്ളമാണ് കൂടുതലായി തുറന്നുവിട്ടത്. പറമ്പിക്കുളം ഡാം ചൊവ്വാഴ്ച രാവിലെ തുറക്കുകയും ചെയ്തു. 12,000 ക്യുസെക്‌സ് വെള്ളമാണ് പെരിങ്ങല്‍കുത്ത് വഴി ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്നത്. മലമ്പുഴയിലും മീങ്കരയിലും ചുള്ളിയാറിലും ജാഗ്രതാനിര്‍ദേശം നല്‍കി. ശിരുവാണിയില്‍നിന്ന് റിവര്‍ സ്ലൂയിസ് വഴിയാണ് വെള്ളം വിട്ടുകൊണ്ടിരിക്കുന്നത്.