കൊച്ചി: ഐഎസ്എൽ 2021-22 സീസണ് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള പ്രീമിയര്‍ ലീഗ് ക്ലബ്ബായ എംഎ കോളേജ് ഫുട്‌ബോള്‍ അക്കാദമിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ രണ്ടാം സന്നാഹ മത്സരത്തിലും ജയം നേടിയത്.
വിദേശ താരങ്ങളായ ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലേസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് 15-ാം മിനിറ്റിൽ പെരേര ഡയസിലൂടെ ലീഡെടുത്തു. കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് പെരേര ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ടീം 1-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് 70-ാം മിനിട്ടില്‍ സൂപ്പര്‍ താരം ലെസ്‌കോവിച്ചിലൂടെ ലീഡുയര്‍ത്തി. ഇത്തവണയും കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയത്.
നാലുമിനിറ്റുകൾക്കുശേഷം വാസ്‌ക്വെസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ചെഞ്ചോയുടെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച വാസ്‌ക്വെസിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ വന്നുള്ളൂ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു.
പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ നേവിയെ കീഴടക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.
നവംബര്‍ 19ന് ആരംഭിക്കുന്ന ഈ സീസണിലെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ് ഉദ്‌ഘാടന മത്സരം.