ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടമുയര്‍ത്തി ഫ്രാൻസ്. ഫൈനലിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് ആദ്യമായി മുത്തമിടുന്നത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ചുവരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സെമിയില്‍ ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽനിന്ന ബൽജിയത്തെ അവിശ്വസനീയ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വീഴ്ത്തിയാണ് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചത്.
64-ാം മിനിറ്റിൽ മൈക്കൽ ഒയാർസബൽ സ്പെയിനെ മുന്നിലെത്തിച്ചു. എന്നാൽ കരീം ബെൻസിമ(66), കൈലിയൻ എംബപ്പെ എന്നിവരിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈഡ് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്.2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷൻസ് ലീഗും നേടുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറി.