രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്വകാര്യ വൈദ്യുത താപനിലയങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് നവ്‌ജ്യോതി സിംഗ് സിദ്ദു . വൈദ്യുതി ഉല്‍പാദനത്തിനാവശ്യമായ കല്‍ക്കരി സംഭരിക്കാതെ ഉപഭോക്താക്കളെ ശിക്ഷിക്കുകയാണെന്ന് സിദ്ദു പറഞ്ഞു.
അതേസമയം കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി ഉത്പാദനം കുറയ്ക്കാനും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനും പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിനു പുറമേ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.