പ്രൈമറി സ്ക്കൂൾ അറബി ഭാഷാ അധ്യാപക യോഗ്യതയായ ഡി എൽ എഡ് (അറബി) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 2021-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (D El Ed Arabic) റഗുലർ കോഴ്സിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.
അറബി ഐച്ഛികവിഷയമായോ രണ്ടാം ഭാഷയായോ പഠിച്ച ഹയർസെക്കൻഡറി/അഫ്സൽ ഉലമ പ്രിലിമിനറി /
പ്രീഡിഗ്രി അറബി,ഒന്നാം ഭാഷയായി അറബി പഠിച്ചു നേടിയ എസ്എസ്എൽസിയും ഹയർസെക്കൻഡറിയും,
ഹയർസെക്കൻഡറി പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബി അധ്യാപക പരീക്ഷയും,
ഏതെങ്കിലും ഭാഷയോടെയുള്ള ഹയർസെക്കൻഡറി വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന അറബി ബിരുദം / ബിരുദാനന്തരബിരുദം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായപരിധി 35 വയസ്സ്. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷാഫീസ് 10 രൂപ ട്രഷറിയിൽ ചലാൻ അടയ്ക്കേണ്ടതാണ്.
അപേക്ഷാ ഫീസ് അടച്ചതിൻ്റെ അസ്സൽ ചലാൻ, എസ് എസ് എൽ സി യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്,ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,മറ്റ് യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഗവൺമെൻറ് ടി ടി ഐ കൊല്ലം(50 സീറ്റ്),ഗവൺമെൻറ് ടി ടി ഐ മലപ്പുറം(50 സീറ്റ്),ഗവൺമെൻറ് ടി ടി ഐ ഫോർ വുമൺ കോഴിക്കോട്(50 സീറ്റ്) എന്നിവയാണ് ട്രെയിനിങ് സെൻററുകൾ. എല്ലാ സെൻ്ററിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നതാണ്.
അപേക്ഷകൾ ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻകോഡ്: 695 014 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം.
D El Ed അറബി, കെ ടെറ്റ്-4 (അറബി) എന്നീ യോഗ്യതകൾ നേടുന്നവർക്ക് പ്രൈമറി സ്കൂളിൽ അറബി ഭാഷാ അധ്യാപകനാവാം.