ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 214 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,50,589 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്.
23,624 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3.32 കോടിയാളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. 97.99 ആണ് രോഗമുക്തി നിരക്ക്.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു.