ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട പര്‍വ്വത മേഖലകളിലൊന്നായ ആരവല്ലി രാജസ്ഥാന് ടൂറിസത്തിന്റെ ഹൃദയമാണ്. ശൈത്യകാലത്തെ ഈ പ്രദേശത്തിന്റെ ഭംഗി പറയുകയും വേണ്ട. അതിമനോഹരമായി പ്രകൃതി അണിഞ്ഞൊരുങ്ങിയ ഇവിടുത്തെ കാഴ്ചകള്‍ ശൈത്യകാലത്ത് ലോകമെമ്പാടും നിന്നുള്ല യാത്രക്കാരെ ആകര്‍ഷിക്കുന്നു.രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനായ മൗണ്ട് അബുവില്‍ വിന്റര്‍ ആഘോഷിക്കുക എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹം ആണ. രാജസ്ഥാനിലെ ഷിംല എന്നറിയപ്പെടുന്ന ഇവിടം രുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളാല്‍ സമ്പന്നമാണ്. ഹൈന്ദവ വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്ക്കുന്ന സ്ഥലമാണിത്. രാജസ്ഥാന്റെയും ഗുജറാത്തിന്റെയും അതിര്‍ത്തിയില്‍ ആണിത് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്റെ ഭരണാധികാരികളുടെ വേനല്‍ക്കാലം ചിലവഴിക്കുന്ന ഇടമായിരുന്നു ഇവിടം. വേനല്‍ക്കാലങ്ങളില്‍ രജ്പുത് രാജാക്കന്മാര് താമസത്തിനായി ഇവിടെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. ദത്താത്രേയ ക്ഷേത്രം, ശ്രീ രഘുനാഥ് ജി ക്ഷേത്രം, അർബുദ ദേവി ക്ഷേത്രം, അധാർ ദേവി ക്ഷേത്രം, അചലേശ്വർ മഹാദേവ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളും ഇവിടെ കാണാം.
രാജസ്ഥാനിലെ വിന്റര്‍ യാത്രകളുടെ സുഖം അറിയണമെങ്കില്‍ രണ്ഥംഭോറിനു പോകണം. ഒരിക്കലും മറക്കാനാവാത്ത കുറേയധികം കാഴ്ചകളും അനുഭവങ്ങളും നല്കുന്ന രണ്‍ഥംഭോര്‍ ഒരു കാലത്ത് രാജാക്കന്മാരുടെ നായാട്ടുസ്ഥലമായിരുന്നു എന്നത് വിശ്വസിക്കുവാന്‍ സാധിക്കില്ല. വന്യജീവി സമ്പത്തും രാജസ്ഥാന്റെ ചരിത്രത്തോട് ചേര്‍ന്നു നില്ക്കുന്ന കാഴ്ചകളുമാണ് ഇവിടെയുള്ളത്. പ്രസിദ്ധമായ ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമായാണ് ഈ ദേശീയോദ്യാനമുള്ളത്ജോധ്പൂരിലെ വളരെച്ചെറിയ ഗ്രാമമായ ബിഷ്ണോയ് രാജസ്ഥാന്റെ അതിശയിപ്പിക്കുന്ന ഗ്രാമീണക്കാഴ്ചകള്‍ നല്കുന്ന ഇടമാണ്. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ 29 നിയമങ്ങള്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന പ്രത്യേക വിഭാഗക്കാരാണ് ഇവര്‍. ജോധ്പൂരിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ബിഷ്ണോയ് ഗ്രാമം സ്ഥിതിചെയ്യുന്നത്. വരണ്ടുണങ്ങി നില്ക്കുന്ന ഒരിടമാണെങ്കില്‍ പോലും ഇവിടേക്കുള്ള യാത്ര അതിമനോഹരമായിരിക്കും.
തടാകങ്ങളുടെ നാടാണ് ഉദയ്പൂര്‍. എന്നാല്‍ അതിലധികമായി നിരവധി കാര്യങ്ങള്‍ ഇവിടെ അറിയുവാനും അനുഭവിക്കുവാനും ഉണ്ട്. അതിശയകരമായ പാരമ്പര്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും നഗരമാണ് ഇത്. ക്ഷേത്രങ്ങളിലെ സന്ദര്‍ശനം മുതല്‍ നാടിനെ പരിചയപ്പെടുവാനുള്ള യാത്രകള്‍ വരെയും മേളകളും ഉത്സവങ്ങളും സന്ദർശിക്കുവാനും ഇവിടെ സാധ്യതകളുണ്ട്.രാജസ്ഥാനിലെ മറ്റൊരു പ്രസിദ്ധമായ ഇടമാണ് നീംറാന. നീമ്രാന കോട്ട കൊട്ടാരം നീമ്രാനയിലെ പ്രശസ്തമായ ആകർഷണമാണ്., ശൈത്യകാലത്ത്, ഈ കൊട്ടാരം പൂർണ്ണമായും അലങ്കരിക്കുകയും വർണ്ണാഭമായ ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അന്ന് കോട്ടയായിരുന്ന നീമ്രാന കോട്ട ഇപ്പോൾ ഒരു ആധുനിക ആഡംബര പൈതൃക ഹോട്ടലാക്കി മാറ്റിയിരിക്കുന്നു. വിനോദസഞ്ചാരികൾ ഈ കോട്ടയുടെ മനോഹരമായ നിർമ്മാണ പ്രവർത്തനങ്ങൾ കാണുന്നതിന് സന്ദർശിക്കണം, എല്ലാറ്റിനുമുപരിയായി, ഈ സ്ഥലം ഒരു ഷോപ്പിംഗ് ലക്ഷ്യസ്ഥാനവുമാണ്.
മരുഭൂമിയിലെ സഫാരി ആസ്വദിക്കുന്നതിലും മറ്റ് സാഹസിക പ്രേമികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനും ഇവിടേക്ക് വകാം. ജീപ്പ് സഫാരി, ഒട്ടക സഫാരി ആസ്വദിക്കുന്നതിലും രാജസ്ഥാനെ മറികടക്കാൻ ആർക്കും കഴിയില്ല.ഒരു യഥാർത്ഥ മരുഭൂമി അനുഭവം ലഭിക്കാൻ, ശൈത്യകാലത്ത് രാജസ്ഥാനിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഖുരി. വൈവിധ്യമാർന്ന കുന്നുകളും ഒട്ടക സഫാരിയും ഉള്ള ഈ സ്ഥലം ശൈത്യകാലത്ത് നന്നായി ആസ്വദിക്കാം. ഖുരിയിലെ മരുഭൂമിയിലെ ഒട്ടക സഫാരിയേക്കാൾ പ്രലോഭിപ്പിക്കുന്ന മറ്റൊന്നില്ല, ഈ ചെറിയ ഗ്രാമം ജയ്സാൽമീറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.അതിനാൽ ഇവിടെ എത്തുന്നത് ഒരു പ്രശ്നമാകില്ല, വർണ്ണാഭമായ ഗ്രാമങ്ങളിലേക്ക് പോകുകയോ ഒട്ടക സഫാരികൾ അല്ലെങ്കിൽ മരുഭൂമി ക്യാമ്പിംഗ് തിരഞ്ഞെടുക്കുകയോ ചെയ്യാം.