ലക്നോ: ഉത്തർപ്രദേശിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയ പ്രവൃത്തിയെ പരിഹസിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ മുറ്റമടിച്ചായിരുന്നു പ്രിയങ്കയുടെ മറുപടി. ലഖ്‌നൗവിനടുത്തുള്ള ലവകുശ് നഗറിലുള്ള ദലിത് വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് പ്രിയങ്ക ചൂലെടുത്തത്.
യുപി കോണ്‍ഗ്രസാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
झाड़ू लगाना स्वाभिमान का काम है।
अपनी सोच बदलिए @myogiadityanath pic.twitter.com/E3S6eTxjrZ
— UP Congress (@INCUttarPradesh) October 8, 2021
‘വൃത്തിയാക്കുന്നത് ആത്മാഭിമാനത്തിന്റെ പ്രവൃത്തിയാണ്, യോഗി മനസ് മാറ്റൂ’ എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ടിവി അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രവൃത്തിയെ പരിഹസിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഇത്തരം ജോലികള്‍ ചെയ്യാനുളള കഴിവ് അവര്‍ക്ക് ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു യോഗിയുടെ പ്രതികരണം. പ്രിയങ്കയുടെ ദുര്‍ഗാ അവതാരത്തെ ബിജെപി ഭയക്കുന്നതായും കോണ്‍ഗ്രസ് തിരിച്ചടിച്ചു.