ഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ രാകേഷ് പാണ്ഡെയുടെ മാർക്ക് ജിഹാദ് പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ. രാകേഷ് പാണ്ഡെയെ സസ്പെൻഡ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഇടത് വിദ്യാർത്ഥി സംഘടനകൾ രോഗത്തെത്തി. കേന്ദ്ര സർവകലാശാലയായ ഡല്‍ഹി സര്‍വകലാശാല ആരോടും പക്ഷപാതം കാട്ടുന്നില്ലെന്നും എല്ലാവർക്കും തുല്യപരിഗണനയാണ് നൽകുന്നതെന്നും റജിസ്ട്രാർ വികാസ് ഗുപ്ത വ്യക്തമാക്കി.
ഇടത് വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയുമാണ് പ്രഫസർ രാകേഷ് പാണ്ഡെയുടെ പ്രസ്താവന വെറുപ്പിന്റേയും വർഗീയതയുമാണെന്ന പ്രതികരണവുമായി പ്രതിഷേധം ഉയർത്തിയത്. രാകേഷ് പാണ്ഡെയെ സസ്പെൻഡ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
രാകേഷ് പാണ്ഡെയുടെ പ്രസ്താവനയെ ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ തള്ളി. എല്ലാവര്‍ക്കും തുല്യപരിഗണയാണ് നൽകുന്നത്. ഈ വര്‍ഷവും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം പൂര്‍ത്തിയാക്കിയതെന്നും രജിസ്ട്രാള്‍ വികാസ് ഗുപ്ത വ്യക്തമാക്കി.
ആദ്യ കട്ട് ഓഫ് അനുസരിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലേക്ക് അപേക്ഷിച്ച 60,904 വിദ്യാര്‍ത്ഥികളില്‍ 46,054 പേര്‍ സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ളവരാണെന്നും രജിസ്ട്രാര്‍ പറഞ്ഞു. മലയാളി വിദ്യാർത്ഥി അസോസിയേഷൻ മൈത്രിയും പ്രതിഷേധ മാർച്ച് നിശ്ചയിച്ചിട്ടുണ്ട്.