കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ലോകമാകെയുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക. പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് വാക്സിനേഷന് പൂര്‍ത്തിയാക്കിയ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാം. പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള നെഗറ്റീവ് പിസിആര്‍ ഫലം കൈവശമുള്ളവര്‍ക്ക് ശ്രീലങ്കയില്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ല.
ഒരു ഇടവേളയ്ക്കു ശേഷം എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഓഫറുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ടിക്കറ്റെടുത്താല്‍ മറ്റൊരെണ്ണം സൗജന്യമായി നേടാം. ഒക്ടോബര്‍ 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫറുള്ളത്. ശ്രീലങ്കന്‍ ഹോളീഡേയ്സിന്റേയോ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റേയോ വെബ്സൈറ്റിലൂടെ വേണം ബുക്ക് ചെയ്യാന്‍.
കൊവിഡില്‍ പ്രതിസനന്ധിയിലായ വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങള്‍. കോവാക്സിന് സ്വീകരിച്ചവര്‍ക്കും ശ്രീലങ്കയില്‍ പ്രവേശിക്കാം. കൊവിഡ് വാകിസനേഷന് പതിനാല് ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം എന്നതു മാത്രമാണ് നിബന്ധന. അയല്‍രാജ്യമായതു കൊണ്ടും ദ്വീപ് രാഷ്ട്രമെന്ന സവിശേഷത കൊണ്ടും ഇന്ത്യില്‍ നിന്ന് പഴയപോലെ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ടൂറിസം മേഖല. ദില്ലി, ചെന്നൈ, മുംബൈ ഉള്‍പ്പെട ഇന്ത്യയിലെ പ്രധാനപ്പെട്ട ഒമ്പത് നഗരങ്ങളില്‍ നിന്നാണ് നിലവില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ പറക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയില്‍ നിന്നും സര്‍വീസുണ്ട്. ‘ബെവണ്‍ ഗെറ്റ് വണ്‍ ടിക്കറ്റ്’ ഓഫര്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ യാത്രക്കാര്‍ ശ്രീലങ്കയിലേക്ക് പറക്കുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കണക്കുകൂട്ടല്‍.