വലിയ സ്വപ്നങ്ങളായിരുന്നു മാർസിയ ഹമീദിക്ക്.തായ്‌ക്വോണ്ടോ(Taekwondo) മത്സരവിഭാഗത്തിൽ ദേശീയ-അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ അവൾ സ്വപ്നം കാണാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ സ്വപ്നങ്ങൾ എന്നെന്നേക്കുമായി തകർന്നു പോകുമോ എന്ന് ഭയപ്പെടുകയാണ് ഈ 19 വയസ്സുകാരി. ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഡിനി യന്ത്രം ഏറ്റെടുത്തതിനു ശേഷം മാർസിയ ഏറെ ദുഃഖത്തിലാണ്.
താലിബാൻ അധികാരത്തിൽ വന്നപ്പോൾ തനിക്ക് ലഭിച്ച മെഡലുകൾ നശിപ്പിക്കുവാൻ വരെ മർസിയ ആലോചിച്ചു. ഗ്രൂപ്പിലെ മറ്റംഗങ്ങൾ തന്നെ തേടി വന്നപ്പോൾ കൂടെ പോകാൻ കഴിയാതെ ഒളിച്ചിരിക്കേണ്ടതായി പോലും വന്നുവെന്നും അവൾ തുറന്ന് പറഞ്ഞു.അഫ്ഗാനിലെ താലിബാൻ ഭരണാധികാരികളെ ഭയന്ന് മാർസിയ ഇപ്പോൾ കറുത്ത അബായയും ഹിജാബ് ധരിക്കുന്നത്. പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലും ഇന്ന് ആക്ടീവ് അല്ല എന്നും മർസിയ പറയുന്നു.
മാർസിയയെ പോലെ താലിബാൻ ഭരണത്തെ ഭയക്കുന്ന ധാരാളം സ്ത്രീകൾ അഫ്ഗാനിൽ ഉണ്ട്. താലിബാൻ അവസാനമായി അഫ്ഗാനിസ്ഥാൻ നിയന്ത്രിച്ചിരുന്നു ആ അഞ്ചുവർഷങ്ങളിലെ ഭീകര അന്തരീക്ഷം തിരിച്ചു വരുമോ എന്ന ഭയമാണ് അവർക്ക് എല്ലാവർക്കും.താലിബാൻ അധികാരത്തിൽ വന്നപ്പോൾ ഇസ്ലാമിക നിയമപ്രകാരം അവർ സ്ത്രീകളെ ബഹുമാനിക്കുകയും അവരെ സാമൂഹ്യമേഖലകളിൽ പങ്കെടുക്കുവാൻ അനുവദിക്കുകയും ചെയ്യും എന്നായിരുന്നു വാഗ്ദാനം. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. പെൺകുട്ടികൾക്ക് സെക്കൻഡറി ക്ലാസുകളിലേക്ക് പോകുവാനോ, ആരോഗ്യ മേഖല ഒഴികെയുള്ള മറ്റു തൊഴിൽമേഖലകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാനോ കഴിയാത്ത അവസ്ഥയാണ്.
ഇതേതുടർന്ന് അഫ്ഗാനിലെ പല നഗരങ്ങളിലും കഴിഞ്ഞമാസം സ്ത്രീകൾ അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട പ്രതിഷേധിച്ചെങ്കിലും, ഭരണകൂടം അതിനെ അടിച്ചമർത്തി.
ആദ്യ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്ക് ജോലിയിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ പുരുഷ രക്ഷകർത്താവ് ഇല്ലാതെ പെൺകുട്ടികളെ യാത്ര ചെയ്യാനും അവർ അനുവദിച്ചിരുന്നില്ല. ഇത്തരത്തിലുള്ള കർശനമായ നിയമങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിൽ പോലും താലിബാൻ കൊണ്ടുവന്നിരുന്നു. ഇത്തരം നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളും താലിബാൻ സ്വീകരിച്ചു.ഇപ്പോൾ അധികാരത്തിലിരിക്കുന്ന താലിബാൻ ആദ്യകാലത്ത് അവർ നടപ്പിലാക്കിയിരുന്ന അതേ നിയമങ്ങളും ശിക്ഷാവിധികളും വീണ്ടും കൊണ്ടുവരുമെന്ന് മാർസിയ ആശങ്കപ്പെടുന്നു.അഫ്ഗാൻ അഭയാർത്ഥി കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടുതന്നെ ഇറാനിൽ പലപ്പോഴും വംശീയ അതിക്രമങ്ങൾക്ക് കുടുംബം വിധേയരായിട്ടുണ്ട്. എന്നാൽ മാർസിയയുടെ പിതാവിന് മറ്റൊരു വിദേശ രാജ്യത്ത് അഭയാർത്ഥിയായി കഴിയുവാൻ ആഗ്രഹിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ കാബൂളിൽ ബിസിനസ് ഉള്ള തന്റെ സഹോദരനോടപ്പം നിൽക്കാൻ അവർ തീരുമാനിക്കുകയും മൂന്ന് വർഷത്തിന് മുൻപ് അഫ്ഗാനിൽ വരികയും ചെയ്തു.
എന്നാൽ 15 വയസ്സിൽ തന്നെ തായ്ക്വണ്ടോ കായികരംഗത്തേക്ക് വന്നു അണ്ടർ 57 കിലോഗ്രാം വിഭാഗത്തിൽ ദേശീയ മത്സരങ്ങളിൽ നിരവധി സ്വർണമെഡലുകൾ നേടിയ , അത്രയും ആത്മവിശ്വാസമുള്ള മാർസിയ എന്ന അത് ലറ്റിനു ഈ കൂടുമാറ്റം അവളുടെ കരിയറിൽ വലിയ തടസ്സം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. കാരണം കാബൂളിൽ അവളുടെ കായികപരിശീലനം തീർത്തും ബുദ്ധിമുട്ടുള്ള ആയിരിക്കുമെന്ന് അവൾക്കു മനസ്സിലായി.അഫ്ഗാനിൽ സ്ത്രീകൾക്ക്,പ്രത്യേകിച്ച് പോരാടുന്ന സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.എന്റെ പരിശീലകൻ തന്നെ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പലപ്പോഴും തന്നെ വളരെ പരുക്കൻ നോട്ടം നോക്കാറുണ്ട്.അത് എപ്പോഴും തന്നെ അസ്വസ്ഥ യാക്കാറുണ്ടെന്നും മാർസിയ പറഞ്ഞു.
താലിബാൻ ഭരണാധികാരികളുടെ കണ്ണിൽ കുറ്റകരമായ പല വസ്തുക്കളും അഫ്ഗാനിലെ ജനങ്ങൾ നശിപ്പിക്കുകയും പൊളിച്ചു വയ്ക്കുകയും ചെയ്തു.
എന്നാൽ തന്റെ പക്കലുള്ള മെഡലുകളാണ് ഇത്തരത്തിൽ കുറ്റകരമായ ഇനങ്ങൾ എന്നു മനസ്സിലാക്കിയ മാർസിയ അവർ നശിപ്പിക്കണമോയെന്ന് ഒരുപാട് വട്ടം ആലോചിച്ചതായും, ആ ചിന്തയിൽ നിന്ന് സഹോദരൻ തന്നെ പിന്തിരിപ്പിച്ചതായും അവൾ പറയുന്നു.
എന്നാൽ മെഡലുകൾ മാത്രമല്ല ഒളിച്ചു വെക്കേണ്ടത് എന്ന് മാർചസിയയ്ക്ക് ഉറപ്പായിരുന്നു. കാരണം തന്റെ സാമൂഹ്യമാധ്യമങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് അജ്ഞാതരായ ഒരു കൂട്ടം ആളുകൾ വീട്ടിലേക്കും, സഹോദരന്റെ ഓഫീസിലേക്കും വന്നതായും, ഇതു ഭയന്ന് ഒളിവിൽ പോയതും അവൾ ഓർക്കുന്നു.2024 ആരംഭിക്കുന്ന ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കുവാനും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുവാനും മാർസിയക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ പരിശീലനം വീണ്ടും തുടങ്ങുവാൻ അഫ്ഗാനിസ്ഥാനിൽ നിന്നും പോകുവാൻ അവൾക് താല്പര്യമാണ്.എന്നാൽ ഇറാനിലേക്ക് മടങ്ങിപ്പോവാൻ മാർസിയ താൽപ്പര്യപ്പെടുന്നില്ല, അവിടെ അഭയാർത്ഥികളുടെ അവസ്ഥ വളരെ മോശമാണ്,മികച്ച പ്രകടനം കാഴ്ചവച്ചാലും അവർ തന്നെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നും മാർസിയ ഉറപ്പിച്ചു പറയുന്നു
കാബൂളിന്റെ പതനത്തിനുശേഷം മീന നയീമിക്ക് അഫ്ഗാൻ വിട്ടുപോവാൻ കഴിയുമായിരുന്നു,എന്നാൽ വിദേശത്ത് ജോലിക്ക് തേടുന്നതിനു മുന്നേ തന്റെ പാസ്തോ സാഹിത്യത്തിൽ ബിരുദാനന്ത ബിരുദം പൂർത്തിയാക്കാൻ അവൾ ആഗ്രഹിച്ചു.ഇപ്പോൾ അവസാന സെമസ്റ്റർ ആണ്.എന്നാൽ താലിബാൻ ഭരണത്തിന്റെ കീഴിൽ തന്റെ ബിരുദം പൂർത്തിയാക്കുന്നത് അസാധ്യമാണ്.കാരണം സർവകലാശാലകളിൽ സ്ത്രീകൾക്കായുള്ള ക്ലാസ്സുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.എപ്പോൾ അത് പുനരാരംഭിക്കുമെന്ന് ആർക്കും അറിയുകയുമില്ല,
ഇത്തരത്തിൽ ഒരു വിധി എനിക്ക് നേരിടേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ രാജ്യം അത്തരത്തിൽ ഒരു അവസ്ഥയിലാണ് ഉള്ളതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസം പൂർത്തിയാക്കാനും ജോലി നേടുമെന്നും എനിക്കിപ്പോൾ പ്രതീക്ഷകൾ ഇല്ല.കാരണം സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുവാൻ അവർ ആഗ്രഹിക്കുന്നില്ല. സമാധാനത്തിന്റെ പേരിൽ അവർ സ്ത്രീകളെ അടിച്ചമർത്തുകയാണ് എന്നും മീന പറയുന്നു.ഇപ്പോൾ പെൺകുട്ടികൾ വീട്ടിൽ ഇരിക്കേണ്ടിവരും എന്ന് ഞാൻ ഭയപ്പെടുന്നുണ്ട് അതേസമയം ആൺകുട്ടികൾക്ക് വിദ്യാഭ്യാസവും നൽകുന്നു. എന്റെ എല്ലാ സ്വപ്നങ്ങളും നശിക്കുകയാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്. എന്നും അവൾ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലെ തെരുവുകൾ ഇനി സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമല്ല. പ്രതിരോധം വെളിച്ചത്തിലേക്കുള്ള പാതയാണ് എന്നാൽ താലിബാനെതിരായ സ്ത്രീകളുടെ ചെറുത്തുനിൽപ്പിന് ചാട്ടവാറുകളും നേരിടേണ്ടിവരും എന്നുറപ്പാണ്. താലിബന്റെ മുൻ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക് വിവാഹം കഴിക്കുകയും കുട്ടികളെ വളർത്തുകയും അല്ലാതെ മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു. താലിബാൻ സർക്കാരിന്റെ പെരുമാറ്റത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വ്യവസ്ഥാപിതമാണ്. താലിബാൻ സ്ത്രീകൾക്കെതിരായ അതിക്രമം ഉപയോഗിച്ചില്ലെങ്കിൽ അവരുടെ വ്യക്തിത്വം നഷ്ടപ്പെടും, എന്നാൽ അടിമത്തത്തിന്റെ കാലഘട്ടം അവസാനിച്ചു, ഞങ്ങളെ അടിമകളാക്കാനുള്ള ഏതൊരു ശ്രമവും താമസിയാതെ അല്ലെങ്കിൽ പിന്നീട് പരാജയപ്പെടും. ലോകം വീണ്ടും അഫ്ഗാൻ സ്ത്രീകളോട് മുഖം തിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു അവർ പറയുന്നു.