സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാവല്‍ നവംബർ 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി. ദേവ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായി രഞ്ജി പണിക്കരും അഭിനയിക്കുന്നു.
ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ നിർവ്വഹിക്കുന്നു. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ മൻസൂർ മുത്തൂട്ടി.
പ്രൊഡക്‌ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ, കല ദിലീപ് നാഥ്,മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്, സ്റ്റില്‍സ്-മോഹന്‍ സുരഭി.