തിരുവനന്തപുരം; കോവിഡ് ജാഗ്രത പോർട്ടലിന്റെ അവലോകനയോഗം എന്ന പേരിൽ ജില്ലയിലെ സർക്കാർ ഡോക്ടർമാരെ കളക്ടറേറ്റിൽ വിളിച്ചു വരുത്തി ബന്ദിയാക്കുകയും നിർബന്ധിച്ചു ആശാസ്ത്രീയമായ ഡാറ്റാ എൻട്രി നടത്തുവാൻ ഭീഷണിപ്പെടുത്തുകയും ചെയ്ത ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ ഡോ. വിനയ് ഗോയൽ നടപടി പ്രതിഷേതാർഹമാണെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സംഭവത്തെ വളലെ ഗൗരവത്തോടെയാണ് കാണുന്നത്. വനിതാ ഡോക്ടർമാർക്ക് ഉൾപ്പെടെ നേരിട്ട മാനസിക പീഡനത്തിൽ സംഘടന അമർഷം രേഖപ്പെടുത്തുന്നു. ഇനി മേലിൽ ഇത്തരത്തിൽ ഉള്ള പ്രവണതകൾ ഉണ്ടാകരുത് എന്ന് ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ അവലോകനയോഗങ്ങളും അംഗങ്ങൾ ബഹിഷ്കരിക്കുന്നതായി കെജിഎംഒഎ അറിയിച്ചു. വിനയ് ഗോയലിനെ കോവിഡ് ജാഗ്രതയുടെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.