തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി തയാ റാക്കി മുഖ്യമന്ത്രിക്കു സമർപ്പിച്ച മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കുക. കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ.
നവംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മതിയെന്നു മാർഗരേഖയിൽ പറയുന്നു. വിദ്യാർഥികളുടെ എണ്ണം ക്രമീകരിക്കുന്ന തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാൽ, കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ക്രമീകരണം നിർ ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ട.
അധ്യാപകരും അനധ്യാപകരും മറ്റു ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണം. സ്കൂൾ തലത്തിൽ സ്റ്റാഫ് കൗണ്സിൽ യോഗം, പിടിഎ, ജ നപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്ത് തലങ്ങളിൽ യോഗങ്ങൾ എന്നിവ നടത്തണം.
ജില്ലാതലത്തിൽ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പ ങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തണം. ഓരോ സ്കൂളിലെയും ക്ലാസുകൾക്കു നൽകുന്ന ഇടവേള, ക്ലാസ് ആരംഭിക്കുന്ന സമയം, സ്കൂൾ വിടുന്ന സമയം എന്നിവ യിൽ വ്യത്യാസങ്ങൾ വരുത്തി കൂട്ടംചേരൽ ഒഴിവാക്കണം. എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം.സ്കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.