തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
അന്തിമ മാർഗരേഖ ഉടൻ ഇറങ്ങും. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം. രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂമുകൾ സജ്ജീകരിക്കും. സ്കൂൾ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തുമെന്നും മാർഗരേഖയിലുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്ന സമയം, ക്ലാസുകൾക്ക് നൽകുന്ന ഇന്റർവൽ, സ്കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസം വരുത്തി കൂടി ചേരൽ ഒഴിവാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ ക്ലാസുകളിൽ വരേണ്ടതില്ല. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഡിജിറ്റൽ പഠന രീതി തുടരുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തിരിക്കണം. സ്കൂള്‍തല ഹെല്പ്പ്ലൈന് ഏര്‍പ്പെടുത്തേണ്ടതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F402957281210578&show_text=true&width=500