മാസങ്ങൾ മുൻപ് കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് പത്ത് മാസം മുമ്പ് കര്‍ഷകര്‍ ഡല്‍ഹി വളയുക എന്ന മുദ്രാവാക്യവുമായി സമരത്തിനിറങ്ങിയത്. രാജ്യത്തെ 80 ശതമാനം കര്‍ഷകരും സമരത്തില്‍ ഉറച്ചുനിന്നതോടെ സമരം പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പല അടവുകളും പ്രയോഗിച്ചുവെങ്കിലും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ അതെല്ലാം പരാജയപ്പെടുകയായിരുന്നു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാവുന്നതോടെ കൃഷി ഭൂമി നഷ്ടപ്പെട്ട് തങ്ങള്‍ വെറും തൊഴിലാളികളായി മാറുമെന്ന ഉറച്ച ബോധ്യം കര്‍ഷകര്‍ക്കുണ്ട്. അംബാനിയും അദാനിയും കാര്‍ഷിക മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നതോടെ, കര്‍ഷകര്‍ക്ക് ചന്തകള്‍ (മണ്ടി) വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വരും. താങ്ങുവിലയുടെ മുകളില്‍ മണ്ടി വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സാമാന്യം ഭേദപ്പെട്ട വിലയ്ക്കുതന്നെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില തന്നെ കര്‍ഷകര്‍ക്ക് നല്ല വില ഉറപ്പുനല്‍കുന്നതായിരുന്നു. അതിനും മുകളില്‍ ലൈസന്‍സുള്ള വ്യാപാരികള്‍ ഉത്പന്നങ്ങള്‍ ലേലം വിളിച്ചെടുക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് മോശമില്ലാത്ത വില ലഭിച്ചിരുന്നു. അദാനിയും അംബാനിയും ഈ രംഗത്തേക്ക് എത്തുന്നതോടെ ഈ മണ്ടികള്‍ അപ്രത്യക്ഷമാകും. താങ്ങുവിലയും പുതിയ നിയമത്തില്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുകാരണം തങ്ങളുടെ ഉത്പന്നങ്ങള്‍ ന്യായവിലക്ക് വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ അവ തുച്ഛവിലയ്ക്ക് അദാനിക്ക് വില്‍ക്കേണ്ടിവരും. മാത്രമല്ല, അദാനി തീരുമാനിക്കുന്ന കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
കർഷക സമരത്തെ ഒതുക്കിത്തീർക്കാൻ ധാരാളം വഴികളിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കർഷക സമരത്തിന് എതിരെ നടക്കുന്ന പോലീസ് മുറകളും, മന്ത്രിമാരുടെ കർഷക സമരത്തിനു എതിരായുള്ള പരാമർശങ്ങളും എങ്ങനെ സമരം ഒതുക്കിത്തീർക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ്.കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി അജയകുമാർ മിശ്ര സമരത്തിനെതിരെ നടത്തിയ പരാമർശങ്ങൾ തീർത്തും അപലപനീയമാണ്.ലക്ഷക്കണക്കിന് കർഷകർ അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് അത് ഒരിക്കലും സർക്കാരിന്റെ ഔദാര്യങ്ങൾക്ക് വേണ്ടി ഉള്ളതല്ല. അത്തരത്തിൽ നിശ്ചയദാർഢ്യത്തോടുകൂടി സംഘടിച്ച് സമരം ചെയ്യുന്ന കർഷകരെ വെറും പത്തോ പതിനഞ്ചോ പേരുടെ സമരമാണെന്ന മന്ത്രി അജയ് കുമാർ മിശ്രയുടെ പരാമർശത്തിന്റെ ലക്ഷ്യം എന്താണ് എന്ന് വ്യക്തമാണ്.
കര്‍ഷകരുടെ സമാധാനപരമായ പ്രതിഷേധത്തിനു നേരെയാണ് കഴിഞ്ഞ ദിവസം മന്ത്രി പുത്രന്റെ നേതൃത്വത്തില്‍ കാര്‍ കയറ്റിയുള്ള ആക്രമണം നടന്നത്. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ പങ്കെടുപ്പിച്ചുകൊണ്ട്, മിശ്ര കഴിഞ്ഞ ദിവസം ലേഖിംപൂര്‍ ഖേരിയിലെ ബന്‍ബിര്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്നു കര്‍ഷകര്‍. പിതാവിനെ കര്‍ഷകര്‍ തടയുന്നത് കണ്ട് രോഷത്തോടെ കര്‍ഷകരുടെ ഇടയിലേക്ക് എസ്.യു.വി കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു ആശിഷ് മിശ്ര. തന്റെ മകന്‍ ആ സമയം സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന കേന്ദ്രമന്ത്രിയുടെ അവകാശവാദം കളവാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന പരുക്കേറ്റ ദൃക്‌സാക്ഷികളുടെ വിവരണത്തില്‍ നിന്നാണ് സമരക്കാരുടെ നേരേ മന്ത്രി പുത്രന്‍ കാറോടിച്ചു കയറ്റുകയായിരുന്നുവെന്ന് തെളിഞ്ഞത്.
TW: Extremely disturbing visuals from #LakhimpurKheri
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJ
— Congress (@INCIndia) October 4, 2021
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പേര് മാത്രമാണ് ഇതുവരെ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ഞായറാഴ്ചയാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റിയത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മകന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. ഒന്‍പത് പേരാണ് ലഖിംപൂരില്‍ കൊല്ലപ്പെട്ടത്.
കർഷകരെ കാർ കയറ്റി കൊന്നു അതുകൊണ്ടൊന്നും ഈ സമരം അവസാനിക്കാൻ പോകുന്നില്ല.അണുവിട പിന്തിരിയാതെ നിശ്ചയദാർഢ്യത്തോടെ കർഷകർ സമരം ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമല്ല, സാധാരണക്കാർക്ക് കൂടി വേണ്ടിയാണ്, ഇന്ത്യയിലെ നാനാ ജനങ്ങൾക്ക് കൂടി വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇത് വെറും ഒരു കർഷകസമരം അല്ല അതിജീവനത്തിനായുള്ള ഒരു ജനതയുടെ പോരാട്ടമാണ്.