മുതിർന്നവരേക്കാൾ 15 മടങ്ങ് മൈക്രോ പ്ലാസ്റ്റിക് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉണ്ടെന്ന് പഠനങ്ങൾ കണ്ടെത്തി.
മൈക്രോ പ്ലാസ്റ്റിക്സ് എന്നാൽ രണ്ട് യൂറോ നാണയത്തിന്റെ കട്ടിയുള്ള 5 മില്ലിലിറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക്കുകൾ ആണ്.
വിവിധ വ്യാവസായിക ഉത്പന്നങ്ങളിൽ മൈക്രോ പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, ബയോടെക്നോളജി, വാഷിംഗ് ഉൽപ്പന്നങ്ങൾ, ഗുളികകൾ എന്നിവ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഉദാഹരണമാണ്.
എന്നാൽ പ്ലാസ്റ്റിക് ഉപകരണങ്ങൾ തകരുമ്പോഴും മൈക്രോ പ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നുണ്ട്. കൂടാതെ ഡമ്മികൾ അഥവാ പാവകൾ ചവയ്ക്കുമ്പോഴും ഇത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ ഉണ്ടാവാറുണ്ട്.ഡമ്മികൾ ചവയ്ക്കുന്നതിലൂടെ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാക്കാൻ കഴിയും അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കളിപ്പാട്ടങ്ങൾ ചവയ്ക്കുന്നതിലൂടെയും, മൈക്രോ പ്ലാസ്റ്റിക് അടങ്ങിയ കാർപെറ്റുകളിൽ ഇരുന്ന് കുട്ടികൾ കളിക്കുന്നതിലൂടെയുമാണ് കുട്ടികളുടെ ശരീരത്തിൽ ഇത്രയും ഉയർന്ന അളവിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നതെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.
രണ്ട് സാധാരണ മൈക്രോ പ്ലാസ്റ്റിക്കുകൾ ആയ പോളിയെത്തിലീൻ ടെറെഫ്തലേറ്റ്(PET), പോളി കാർബണേറ്റ് (PC), എന്നിവയെ പറ്റി പരീക്ഷണ സംഘം അന്വേഷിച്ചതിനുശേഷം,ഇവയുടെ അളവ് കണ്ടു പിടിക്കാൻ യുഎസിലെ ന്യൂയോർക് സ്റ്റേറ്റിലെ 10 മുതിർന്നവരുടെയും,ആറു കുഞ്ഞുങ്ങളുടെയും മല സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു.ഓരോ സാമ്പിളുകളിൽ നിന്നും കുറഞ്ഞത് ഒരു തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക് എങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞു. ഇതിനർത്ഥം ചില മൈക്രോ പ്ലാസ്റ്റിക്കുകൾ മുതിർന്നവരുടെ ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ മുതിർന്നവരിൽ നിന്നും പത്ത് മടങ്ങ് കൂടുതൽ കുഞ്ഞുങ്ങളിൽ നിന്നും കണ്ടെത്തുവാൻ ഗവേഷകർക്ക് കഴിഞ്ഞു.
എന്തുകൊണ്ടാണ് മൈക്രോ പ്ലാസ്റ്റിക് ഒരു പ്രശ്നം ആകുന്നത് എന്ന് നോക്കാം.
മൈക്രോ പ്ലാസ്റ്റിക്കിന്റെ സ്വാധീനം മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.എന്നാൽ ശരീരത്തിൽ ഇവയുടെ അളവ് വർദ്ധിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും.
ദഹന നാളത്തിലൂടെ ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ നിരുപദ്രവകരമായി കടന്നുപോകും എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ ഏറ്റവും ചെറിയ ഒരു മൈക്രോ പ്ലാസ്റ്റിക്ക് കഷണത്തിന് പോലും കോശ സ്ഥരങ്ങളെ മറികടന്നു നമ്മുടെ രക്തചംക്രമണത്തിലേക്ക് പ്രവേശിക്കുവാൻ കഴിയുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കാരണം ലാബ് മൃഗങ്ങളിൽ നടത്തിയ മൈക്രോ പ്ലാസ്റ്റിക് പരിശോധനയിൽ, മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഇത്തരം ജീവികളുടെ കോശങ്ങളുടെ മരണം, വീക്കം, മറ്റ് ഉപചയ വൈകല്യങ്ങൾ എന്നിവ ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്നും കണ്ടെത്താൻ കഴിഞ്ഞു.
വ്യവസായങ്ങളിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കിനെ നീക്കം ചെയ്യൽ.
മൈക്രോ പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷകരമാകുന്നു എന്ന് നമുക്ക് മുന്നേ തന്നെ അറിയാവുന്ന കാര്യമാണ്.
സമുദ്രത്തിൽ എത്തുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് ഡ്യൂക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിച്ചിരുന്നു. സിന്തറ്റിക് വസ്ത്രങ്ങൾ കഴുകുന്നതിലൂടെയാണ് കൂടുതലായും ഇത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ സമുദ്രങ്ങളിൽ എത്തുന്നത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത് മൈക്രോ പ്ലാസ്റ്റിക്കുകൾ കഴിക്കുന്നത് മത്സ്യങ്ങൾക്ക് ദോഷകരം ആകില്ല എന്നാണ്. എന്നാൽ ഡ്യൂക്ക് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങൾ ഇതിനെ പൂർണ്ണമായും നിരാകരിക്കുന്നു. കാരണം ഇത്തരത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ കഴിക്കുന്നത് മത്സ്യങ്ങളുടെ പ്രത്യുല്പാദന ഹോർമോണുകളെ സാരമായി തന്നെ ബാധിക്കുന്നുവെന്നും അവർ കണ്ടെത്തി.
സമുദ്രങ്ങളിൽ ചിപ്പികൾ ആണ് ഇത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകളെ കടലിൽനിന്നും അരിച്ചെടുക്കുന്നത്. എന്നാൽ ചിപ്പികളെ കൂടാതെ കക്കകളും ഇത്തരത്തിൽ മൈക്രോ പ്ലാസ്റ്റിക്കിനെ അരിച്ചെടുക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. 300 കക്കകൾ അടങ്ങിയ ഒരു കൂട്ടത്തിന് ഒരു മണിക്കൂറിൽ 250,000 മൈക്രോ പ്ലാസ്റ്റിക് കഷണങ്ങളെ ഫിൽറ്റർ ചെയ്യുവാൻ കഴിയും.
ചിപ്പികൾക്ക് ഒരു ദിവസം അവയ്ക്കു ചുറ്റുമുള്ള വെള്ളത്തിലെ 25% മൈക്രോ പ്ലാസ്റ്റിക്കുകളെ ഫിൽറ്റർ ചെയ്യാനുള്ള കഴിവുണ്ടെന്ന് കമ്പ്യൂട്ടർ മോഡലിംഗ് അവകാശപ്പെടുന്നു.
എന്നാൽ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ വൃത്തിയാക്കാൻ ചിപ്പികൾ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല, അതുകൊണ്ടുതന്നെ അത്തരത്തിൽ കൃത്രിമ നാരുകൾ അടങ്ങിയിട്ടുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകാതിരിക്കുകയാണ് നല്ലത്.പഴയ സിന്തറ്റിക് മാലിന്യങ്ങൾ ബിന്നിലേക്ക് വലിച്ചെറിയുന്നത് അത്തരത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകൾ ഇല്ലാതാക്കുവാൻ കാരണമാകുന്നില്ല.സിന്തറ്റിക് വസ്ത്രങ്ങൾ കഴുകുമ്പോൾ ഉണ്ടാകുന്ന മൈക്രോ പ്ലാസ്റ്റിക്കിനെ അരിച്ചെടുക്കാൻ കഴിയുന്ന ഫിൽറ്റേഴ്സ് വാങ്ങി ഉപയോഗിക്കുന്നതും, ആഴ്ചകളിൽ ഒരിക്കൽ മാത്രം വസ്ത്രങ്ങൾ കഴുകുന്നതും വസ്ത്രങ്ങളിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായിക്കും.