എം.ബി.ബി.എസ് കഴിഞ്ഞ് മെഡിക്കൽ പി.ജി.ക്കു പോകാൻ താത്പര്യമില്ലാത്തവർക്ക് ഉന്നതപഠനത്തിന് മറ്റുമേഖലകളിൽ എന്തെല്ലാം അവസരങ്ങളുണ്ട് എന്ന് നോക്കാം. എം.ബി.ബി.എസ്. കഴിഞ്ഞവർക്ക് മെഡിക്കൽ പി.ജി.യിൽ താത്പര്യമില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ പ്രോഗ്രാമുകൾ ലഭ്യമാണ്.അവയിൽ ചിലത്:-
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പബ്ളിക് ഹെൽത്ത് മാനേജ്മെന്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ന്യൂഡൽഹി ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാനേജ്മെന്റ്, ഹെൽത്ത് പ്രൊമോഷൻ എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ വിദൂരപഠനരീതിയിൽ നടത്തുന്നുണ്ട്.
- മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പുർ. മാസ്റ്റേഴ്സ് പിഎച്ച്.ഡി. ഡ്യുവൽ സിഗ്രി, മാസ്റ്റേഴ്സ് ഇൻ മെഡിക്കൽ ടെക്നോളജി, ഐ.ഐ.ടി. ജോധ്പുർ, എയിംസ് ജോധ്പുർ സംയുക്ത പ്രോഗ്രാം. പിഎച്ച്.ഡി. ബയോമെഡിക്കൽ സയൻസ് ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫരീദാബാദ്.
- പിഎച്ച്.ഡി. ഇൻ ബേസിക് ആൻഡ് ക്ലിനിക്കൽ ന്യൂറോസയൻസ് സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ബെംഗളൂരു. പിഎച്ച്.ഡി. ബയോടെക്നോളജി നാഷണൽ അഗ്രിഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊഹാലി. പിഎച്ച്.ഡി. ഇൻ മോഡേൺ ബയോളജി സെന്റർ ഫോർ ഡി. എൻ.എ. ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗനോസ്റ്റിക്സ്, ഹൈദരാബാദ്.
- പിഎച്ച്.ഡി. മെഡിക്കൽ ഡിവൈസസ്, പിഎച്ച്.ഡി. റെഗുലേറ്ററി അഫയേഴ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് നിശ്ചിതകേന്ദ്രങ്ങൾ. പിഎച്ച്.ഡി./പി.ജി. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്ലിനിക്കൽ ന്യൂട്രീഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസ് ന്യൂഡൽഹി
- സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ ടെക്നോളജി ഐ.ഐ.എസ്.ടി., തിരുവനന്തപുരം, ഐ.ഐ.എസ്സി. ബെംഗളൂരു സംയുക്ത ഓൺലൈൻ പ്രോഗ്രാം.
- പിഎച്ച്.ഡി. മോഡേൺ ബയോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ന്യൂഡൽഹി. പിഎച്ച്.ഡി. ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂറോ സയൻസ്, മോളിക്യുളാർ ബയോളജി ആൻഡ് ജനറ്റിക്സ് ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബെംഗളൂരു. എം.എസ്സി. ബയോടെക്നോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് ബയോടെക്നോളജി ബെംഗളൂരു.
- പിഎച്ച്.ഡി. ഡിസീസ് ബയോളജി രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം. പിഎച്ച്.ഡി. വിവിധ മേഖലകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ഹെൽത്ത് മുംബൈ. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ച് മുംബൈ.
- മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ചെന്നൈ. പിഎച്ച്.ഡി. വിവിധ മേഖലകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ന്യൂഡൽഹി. പിഎച്ച്.ഡി. വിവിധ മേഖലകൾ റീജണൽ സെന്റർ ഫോർ ബയോടെക്നോളജി ഫരീദാബാദ്.