ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നറിയാം . ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.
കോവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കോവാക്സിന്റെ ഫലപ്രാപ്തി.