റാന്നി ∙ കിഴക്കൻ ചക്രവാളത്തിൽ കണ്ണെത്താ ദൂരത്തോളം നിരന്നു കിടക്കുന്ന മലനിരകൾ. ആകാശം മുട്ടി നിൽക്കുന്ന മലകൾക്കുള്ളിൽ ശബരിമല പൂങ്കാവനവുമുണ്ട്. പമ്പയാറും കക്കാട്ടാറും നിറഞ്ഞൊഴുകുന്നത് അടുത്തു കാണാം. കണ്ണിനും മനസ്സിനും കുളിർമയേകുന്ന ദൃശ്യം നേരിൽ കാണണമെങ്കിൽ ‘പനമ്പാറ’യിൽ എത്തണം.വാഗമണ്ണിലും കുട്ടിക്കാനത്തും മൂന്നാറിലും കിലോമീറ്ററുകൾ യാത്ര ചെയ്ത് എത്തിച്ചേരാൻ പറ്റാത്തവരുടെ സഞ്ചാര കേന്ദ്രമാണ് പനമ്പാറ. ഒറ്റയ്ക്കും കൂട്ടായും സന്ദർശകർ എത്തുന്നത് വൈകിട്ടാണ്. ലോക്ഡൗണിനു മുൻപ് സ്ഥിരമായി സഞ്ചാരികൾ എത്തിയിരുന്നു. ലോക്ഡൗണിൽ നിയന്ത്രണങ്ങൾ വന്നതോടെ വരവ് കുറഞ്ഞു. ഇതോടെ സന്ദർശകർ വിശ്രമിച്ചിരുന്ന പാറയ്ക്കു മുകളിൽ മരങ്ങളും പടലും വളർന്നു. അവ വെട്ടി നീക്കി പനമ്പാറയുടെ പഴയ പ്രതാപം വീണ്ടെടുക്കണം.
അടിച്ചിപ്പുഴ ആദിവാസി കോളനിക്കു മുകളിൽ കച്ചേരിത്തടം ജംക്ഷനിൽ നിന്ന് കരികുളം കോളനിയിലേക്കുള്ള റോഡരികിലാണ് പനമ്പാറ. റോഡിന്റെ വശത്തു വളർന്നു നിൽക്കുന്ന പനയാണ് പാറയ്ക്ക് ഈ പേര് നേടിക്കൊടുത്തത്. നാറാണംമൂഴി പഞ്ചായത്തിലെ ഉയർന്ന സ്ഥലമാണിത്. എണ്ണിയാൽ ഒടുങ്ങാത്ത മലനിരകളാണ് ഉയരത്തിൽ നിന്നു നോക്കിയാൽ കാണുന്നത്. മലനിരകളിലൂടെ രാവിലെയും വൈകിട്ടും കോടമഞ്ഞ് ഒഴുകി നടക്കുന്നതു കാണാം. ദൂരക്കാഴ്ചകളിൽ പമ്പാനദിയും കക്കാട്ടാറുമുണ്ട്. പാലങ്ങളും ആരാധാനാലയങ്ങളും മറ്റു നിർമാണങ്ങളുമുണ്ട്. മഴയിൽ ഇരുണ്ടു കിടക്കുന്ന മലനിരകൾ പുതുമയുള്ള കാഴ്ചയാണ്.
സന്ധ്യക്കു ശേഷം വിളക്കുകൾ പ്രകാശിക്കുന്നതോടെ മനം മയക്കുന്ന കാഴ്ചയാണ് പനമ്പാറ നൽകുന്നത്. മലനിരകളിലെ വീടുകളിലും നിരത്തുകളിലും വിളക്കുകൾ കത്തിക്കിടക്കുന്നതു വൈദ്യുതി ദീപാലങ്കാരം പോലെയാണ് തോന്നുക. വെളിച്ചത്തിലെക്കാൾ ഇരുളിലാണ് പനമ്പാറയും ചുറ്റുവട്ടങ്ങളും കൂടുതൽ സുന്ദരമാകുന്നത്.
സൗരോർജത്താൽ പ്രകാശിക്കുന്ന പൊക്കവിളക്ക് മാത്രമാണ് പനമ്പാറയിൽ എത്തുന്നവർക്ക് വെളിച്ചം പകരാനുള്ളത്. വഴിവിളക്കുകളില്ല. പുറംനാടുകളിൽ നിന്ന് ഒട്ടേറെ സന്ദർശകരെ ആകർഷിക്കാൻ പനമ്പാറയ്ക്കു കഴിയും. അടിസ്ഥാന സൗകര്യ വികസനമാണ് ഇതിനു വേണ്ടത്. വിശ്രമ സംവിധാനങ്ങൾ ഒരുക്കണം. പ്രമോദ് നാരായൺ എംഎൽഎ തയാറാക്കുന്ന ടൂറിസം മാപ്പിങ്ങിൽ പനമ്പാറയും ഇടം പിടിച്ചിട്ടുണ്ട്.