ദിസ്പുർ: അസമിലെ നാഷണല്‍ പാര്‍ക്കുകള്‍ മാസങ്ങള്‍ നീണ്ട അടച്ചിടലിനൊടുവില്‍ തുറന്നു. ഒക്ടോബര്‍ 1 മുതലാണ് നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ച് തുടങ്ങിയത്. രാജ്യത്ത് ഏറ്റവുമധികം നാഷണല്‍ പാര്‍ക്കുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് അസം.
അസമിലെ പ്രശസ്തമായ കാസിരംഗ നാഷണല്‍ പാര്‍ക്ക് ഭാഗികമായിട്ടാണ് തുറന്നത്. അത്യപൂര്‍വ്വമായി കാണപ്പെടുന്ന ഒറ്റക്കൊമ്പന് കാണ്ടാമ്യഗത്തെ ഇവിടെ കാണാം. ജീപ്പ് സഫാരി അനുവദിച്ചിട്ടുണ്ടെങ്കിലും എലിഫന്‍ഡ് റൈഡ് തല്ക്കാലം അനുവദിച്ചിട്ടില്ല.
ഒറാംഗ് നാഷണല്‍ പാര്‍ക്കും സഞ്ചാരികള്‍ക്കായി നേരത്തെ തുറന്ന് നല്‍കിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നാഷണല്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. മനാസ് നാഷണല്‍ പാര്‍ക്കും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.