തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടേഴ്സ് സംഘടനയായ കെജിഎംഒഎ(kgmoa). നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിസഹകരണ സമരത്തിന് മാറ്റമില്ലെന്ന് കെജിഎംഒഎ അറിയിച്ചു.
ഓൺലൈൻ ചികിത്സാ പ്ലാറ്റ്ഫോമായ ഇ സഞ്ജീവനി, ഓൺലൈൻ പരിശീലന പരിപാടികൾ, യോഗങ്ങൾ എന്നിവ ബഹിഷ്കരിച്ചാണ് നിസ്സഹകരണ സമരത്തിന്‍റെ തുടക്കം. ഒക്ടോബർ 15 മുതൽ വി.ഐ.പി ഡ്യൂട്ടികൾ ബഹിഷ്കരിക്കുന്നതടക്കം നിസഹകരണ സമരം പൂർണതോതിൽ വ്യാപിപ്പിക്കും. എൻട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ചത്, റേഷ്യോ പ്രമോഷൻ നിർത്തലാക്കിയത്, പേഴ്സനൽ പേ നിർത്തലാക്കിയത്, റിസ്ക് അലവൻസ് അനുവദിക്കാത്തത് എന്നിവയിലാണ് ഡോക്ടർമാരുടെ പ്രതിഷേധം.
അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയവ ഈ മാസം 15 മുതല്‍ ബഹിഷ്‌കരിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ഡോക്ടേഴ്സിനെ മെഡിക്കല്‍ ബന്ദ് നടത്താന്‍ നിര്‍ബന്ധിതരാക്കരുതെന്നറിയിച്ച് ഡോക്ടേഴ്‌സ് നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎംഎയും രംഗത്തെത്തി.
കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായ ഡോക്ടേഴ്സിന് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍, കേരളത്തില്‍ നേരിട്ടത് കടുത്ത അവഗണനയെന്നാണ് ഡോക്ടേഴ്സിന്റെ പരാതി. എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം.