കാബൂൾ യൂണിവേഴ്സിറ്റി ചാൻസലറിന്റെ അക്കൗണ്ട് എന്ന പേരിൽ, മുഹമ്മദ് അഷ്റഫ് ഗൈറത്ത് എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ട്രീറ്റ് സെപ്റ്റംബർ 27ന് ലോകമെമ്പാടും വലിയ വാർത്തയായിരുന്നു.
“എല്ലാവർക്കും ഒരു യഥാർത്ഥ ഇസ്ലാമിക അന്തരീക്ഷം നൽകത്തിടത്തോളം കാലം സ്ത്രീകളെ യൂണിവേഴ്സിറ്റികളിലെ ക്കോ ജോലിക്കോ പോകാൻ അനുവദിക്കില്ല” എന്നാണ് ആ പോസ്റ്റ്.
വിവാദമായ ഈ ട്വിറ്റർ പോസ്റ്റിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ്(New York Times) റിപ്പോർട്ട് ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ദി ന്യൂസും(The News)ഒരു റിപ്പോർട്ട് നൽകിയിരുന്നു.
മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആയിട്ടുള്ള സിഎൻഎൻ ഇന്റർനാഷണൽ(CNN International ), സിഎൻഎൻ ഫിലിപ്പീൻസ്(CNN Philippines ), യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇൻഡിപെൻഡൻസ്(The Independent ), അമേരിക്കൻ മാധ്യമങ്ങളായ ദി ഹിൽ (The Hill ), ബ്ലൂംബർഗ്(Bloomberg ) തുടങ്ങിയവ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിച്ച് ഇല്ലെങ്കിൽ സ്ത്രീകളെ യൂണിവേഴ്സിറ്റി കളിലേക്ക് ജോലിക്കോ പോകാൻ അനുവദിക്കില്ല എന്ന് മുഹമ്മദ് ഗൈറത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതായി വാർത്തകൾ നൽകിയിരുന്നു. അമേരിക്കൻ പ്രസിദ്ധീകരണമായ ബ്ലൂംബർഗ് നൽകിയ വാർത്ത ഇന്ത്യയിൽ ബിസിനസ് സ്റ്റാൻഡേർഡ്(Business Standard ) പുന പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ബ്ലൂംബെർഗ് നൽകിയ വാർത്ത ഇന്ത്യ ടുഡേയിലും(India Today ) പരാമർശിച്ചിരുന്നു.
സിഎൻഎൻ റിപ്പോർട്ട് ചെയ്ത ഇതേ വാർത്തയുടെ സംഭവവികാസങ്ങളെ പരാമർശിച് എ എൻ ഐയും(ANI), ഹിന്ദുസ്ഥാൻ ടൈമും(Hindustan Times)വാർത്തകൾ നൽകിയിരുന്നു.എ എൻ ഐ നൽകിയ വാർത്ത എൻഡിടിവിയും (NDTV), ലോകമാറ്റ് (Lokmat) പുന പ്രസിദ്ധീകരണം ചെയ്തു . കൂടാതെ ഡെക്കാൻ ഹെറാൾഡ് (The deccan Harald ),ദി പ്രിന്റ്(The print), യാഹൂ ന്യൂസ്(yahoo news),ദി വീക്ക് (The week) തുടങ്ങി ധാരാളം പ്രസിദ്ധീകരണങ്ങളും ഈ ട്വിറ്റർ പോസ്റ്റിനെപ്പറ്റി വാർത്തകൾ നൽകിയിരുന്നു.
വിവാദമായ പോസ്റ്റിനെപ്പറ്റി കാബൂൾ യൂണിവേഴ്സിറ്റി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിശദീകരണം നൽകിയിരുന്നു.
” ഈയിടെയായി കാബൂൾ യൂണിവേഴ്സിറ്റി ചാൻസിലർ മുഹമ്മദ് അഷ്റഫ് ഗൈറത്ത് എന്ന പേരിൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും വ്യാജ പേജുകൾ സൃഷ്ടിക്കുകയും ഇതുവഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ നൽകുന്നത് പൊതുജന അഭിപ്രായത്തെയും അക്കാദമിക് സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും യൂണിവേഴ്സിറ്റിയുടെ പേരിൽ പ്രചരിക്കുന്ന പേജുകൾ എല്ലാം വ്യാജമാണെന്നും, മുഹമ്മദ് അഷറഫ് ഗൈറത്തിന് ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടുകൾ ഇല്ല എന്നും,കാബൂൾ സർവ്വകലാശാലയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ അന്തർദേശീയ മാധ്യമങ്ങൾക്കും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ , ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നോ വിവരങ്ങൾ ലഭിക്കുമെന്നും,
യൂണിവേഴ്സിറ്റി അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
തുടർന്ന് മറ്റൊരു ട്വിറ്റർ പോസ്റ്റ് കൂടി മുഹമ്മദ് അഷ്റഫ് ഗൈറ് എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്നു.
” കാബൂൾ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന ഇരുപതു വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിയാണ് താനെന്നും, കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്റെ പോസ്റ്റിലൂടെ പങ്കുവെച്ച് കാര്യങ്ങളൊന്നും വ്യാജമാണ് എന്നതിൽ ആർക്കും സംശയം ഇല്ലാത്തതിന് കാരണം വ്യക്തമാണ്, എന്റെ നാൽ അക്ഷരാർത്ഥത്തിൽ താലിബാൻ പ്രവർത്തനങ്ങളും ആശയങ്ങളും വിദ്യാഭ്യാസത്തിനും, മനുഷ്യർക്കും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും നേരെയായതുകൊണ്ടാണ് എന്നും അദ്ദേഹം കുറിച്ചു.
ആരോപണവിധേയനായ വിദ്യാർത്ഥി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നാഷണൽ ന്യൂസിനോട് പറഞ്ഞത്, വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് വിദ്യാഭ്യാസത്തിനോടുള്ള താലിബാന്റെ പ്രവർത്തനങ്ങളിൽ നിരാശ ഉണ്ടായപ്പോഴാണ് എന്നും, കൂടാതെ താലിബാനെ പറ്റി തുറന്നു പറയേണ്ട ആവശ്യകതയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിൽ വന്ന പോസ്റ്റ് യഥാർത്ഥത്തിൽ കാബൂൾ ചാൻസലറുടെ അല്ല എന്ന് വ്യക്തമായതോടെ ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ ഇന്റർനാഷണൽതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇതേ പറ്റി വിശദീകരണങ്ങൾ നൽകിയിരുന്നു.