ന്യൂഡൽഹി; രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 പേർ മരിച്ചു. നിലവിൽ 2.73 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 8.8 % കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. 197 ആം ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.