ദുബായ്: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ചു വിക്കറ്റിന്‍റെ കൂറ്റന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ പ്രകടനമാണ് പഞ്ചാബ് വിജയത്തില്‍ നിര്‍ണായകമായത്. രാഹുല്‍ 55 പന്തുകളില്‍ നിന്ന് 67 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും പഞ്ചാബ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഒമ്പത് പന്തുകള്‍ നേരിട്ട ഷാരുഖ് 22 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു. 67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കയുടെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
പഞ്ചാബിനായി അര്‍ഷദീപ് മൂന്നും ബിഷ്‌നോയി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റു നേടി.