തിരുവനന്തപുരം: മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എം സ്വരാജ്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം എഡിറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ മോണ്‍സന്‍ മാവുങ്കലിനൊപ്പമുള്ളതാക്കി പ്രചരിപ്പിരുന്നു.
നേരത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചലച്ചിത്ര താരം ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും മോര്‍ഫ് ചെയ്ത് മോണ്‍സന്‍ മാവുങ്കലിനൊപ്പമുള്ളതാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്, ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FComradeMSwaraj%2Fposts%2F3697873210315505&show_text=true&width=500