കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കഴുത്തറത് കൊലപ്പെടുത്തിയ വിദ്യാര്‍ഥി ആക്രമണത്തിന് ഒരുങ്ങിയാണ് വന്നതെന്ന് സൂചന. കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരീക്ഷ കഴിഞ്ഞ് ലിബിനയെ കാത്തുനിന്ന അഭിഷേക് സംസാരം തര്‍ക്കമായതോടെ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
കോളജിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ അധ്യാപകരും സഹപാഠികളും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് ലിബിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ലിബിനയുമായി അഭിഷേക് ബൈജു സംസാരിക്കുകയും തുടർന്ന് വഴക്കിലെത്തുകയും ആയിരുന്നു. ഇതോടെ സഹപാഠികളും സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ സമീപത്തെത്തി. പെട്ടെന്ന് അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ലിബിനയുടെ കഴുത്തറുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി കൂസലില്ലാതെ സമീപത്തുള്ള തിട്ടയിൽ ഇരുന്നെന്ന് സുരക്ഷ ജീവനക്കാരൻ പറയുന്നു. പിന്നീട് പൊലീസ് വരുന്നതുവരെ ശാന്തനായി ഇരുന്നു.
കോളേജ് മൈതാനത്തോട് ചേര്‍ന്ന് പെണ്‍കുട്ടിയുടെ രക്തം തളം കെട്ടിക്കിടക്കുന്നു. അതിനടത്ത് മാസ്‌കും മൊബൈല്‍ ഫോണും വീണ് കിടക്കുന്നു. തൊട്ടടുത്തായി കൊലയ്ക്ക് ഉപയോഗിച്ച പേപ്പര്‍ കട്ടറും ഉണ്ട്. സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന നടത്തി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. രണ്ടുവര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസായതുകൊണ്ട് കുട്ടികള്‍ തമ്മിലുള്ള ബന്ധം ഏത് തരത്തിലായിരുന്നെന്ന് അറിയില്ലെന്നും അധ്യാപകര്‍ പറയുന്നു.

















