ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിറങ്ങും. സൺറൈസ് ഹൈദരാബാദ് ആണ് എതിരാളികൾ. വൈകിട്ട് 7 30ന് ഷാർജയിലാണ് മത്സരം.എംഎസ് ധോണിയും റെയ്നയും ബറ്റിങ്ങിൽ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും സീസണിൽ 7 തവണയായി 170 സ്കോർ ചെന്നൈ നേടിയിരുന്നു.ഹൈദരാബാദിന് ഇത് നിർണായക മത്സരമാണ്. ഡേവിഡ് വാർണറിനു പകരം ജോസൺ റോയി ആണ് മത്സരത്തിനിറങ്ങുക. അപരാജിത അർദ്ധ സെഞ്ചുറിയോടെ കഴിഞ്ഞ മത്സരത്തിൽ ടീമിനെ ജയിപ്പിച്ച കെയിൻ വില്യംസണിന്റെ പ്രകടനവും മത്സരത്തിൽ നിർണായകമാവും.