ന്യൂഡൽഹി: ഗുലാബ് ചുഴലിക്കാറ്റിന് ശേഷം മറ്റൊരു ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത 24 മണിക്കൂറിൽ ഷഹീൻ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.ജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഖത്തറാണ് പുതിയ ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നിർദേശിച്ചിട്ടുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ഞായറാഴ്ച ആന്ധ്ര-ഒഡീഷ തീരത്തേക്കു പ്രവേശിച്ചതോടെയാണ് ദുർബലപ്പെട്ട് ന്യൂനമർദമായി മാറിയത്. ഇതിനിടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായും ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.