സഞ്ചാരികൾക്കായി അടിപൊളി ഓഫറുകളൊരുക്കി കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം(Tharavadu Heritage Home Kumarakom). കുമരകത്തിന്റെ ജീവനാഡിയായ കനാലുകളും കായൽ രുചികളും അനുഭവിച്ചറിയാൻ മികച്ചയിടമാണ് തറവാട് ഹെറിറ്റേജ് ഹോം.
വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും കേരളത്തിന്റെ പാരമ്പര്യവും കോർത്തിണക്കിയ തറവാട് ഹെറിറ്റേജ് ഹോം ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും. കുടുംബസംഗമത്തിനും കോളേജുകളിലെ റീയൂണിയനുമൊക്കെയായി മിക്കവരും തറവാട് ഹെറിറ്റേജ് ഹോമിലേക്ക് എത്തിച്ചേരാറുണ്ട്.
സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ അടിപൊളി കാഴ്ചകൾ ആസ്വദിച്ച് രുചിയൂറും നാടൻ വിഭവങ്ങളും കഴിക്കാം. പത്തുപേരടങ്ങുന്ന ഗ്രൂപ്പിന് മികച്ച ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വെൽക്കം ഡ്രിങ്കും രണ്ടു മണിക്കൂർ നീണ്ട ശിക്കാര ബോട്ടിങ്ങും നാടൻ രുചികൂട്ടിൽ തയാറാക്കിയ നോൺവെജ് ഊണും വൈകുന്നേരം ചായയും സ്നാക്സും ഉൾപ്പടെ ഒരു ദിവസത്തെ പാക്കേജിന് ഒരാൾക്ക് വെറും 850 രൂപയാണ് ഈടാക്കുന്നത്. കൂടാതെ ഒരു മണിക്കൂർ സ്വിമിങ് പൂളിൽ നീന്തിതുടിക്കുകയുമാവാം. സഞ്ചാരികൾക്ക് ഫ്രഷാകാനും അൽപം വിശ്രമിക്കാനും ഒരു മുറിയും നൽകും. വൈകുന്നേരം ചായയും സ്നാക്സുമുണ്ട്. കുറഞ്ഞത് 10 പേർ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫർ. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പാക്കേജിന്റെ സമയപരിധി.
സായാഹ്നം കുമരകത്ത് ചെലവഴിക്കുന്നവർക്കായി 850 രൂപയുടെ ഈ പാക്കേജു തന്നെ തിരഞ്ഞെടുക്കാം. 2.30 മുതൽ രാത്രി 8.30 വരെയാണ് സമയപരിധി. നോൺവെജ് ഡിന്നറടക്കം ഡേ പാക്കേജിലുള്ള എല്ലാം സൗകര്യങ്ങളും ഈ പാക്കേജിലുമുണ്ട്.
പത്തുപേരടങ്ങുന്ന ഗ്രൂപ്പിന് കുറഞ്ഞ ചെലവിൽ ഒരു രാത്രി സുഹൃത്തുക്കൾ ഒത്തൊരുമിച്ച് അടിച്ച്പൊളിച്ച് കഴിയണമെങ്കിൽ തറവാട് ഹെറിറ്റേജ് ഹോമിലേക്ക് പോകാം. ഉച്ചക്ക് 2 മണിക്ക് ചെക്ക് ഇൻ ചെയ്താൽ വെൽക്കം ഡ്രിങ്കും വൈകുന്നേരം ചായയും സ്നാക്സു ഉൾപ്പെടെ വൈകുന്നേരത്തെ ഡിന്നറും പിറ്റേന്ന് രാവിലത്തെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് മടങ്ങാം.
2 മണിക്ക് ചെക്ക് ഇൻ ചെയ്ത് പിറ്റേന്ന് രാവിലെ 11 മണിക്ക് ചെക്ക് ഔട്ട് ചെയ്യാം. കൂടാതെ രണ്ടു മണിക്കൂർ ശിക്കാര ബോട്ടിലൂടെ കായൽ സൗന്ദര്യം ആസ്വദിക്കുവാനുള്ള അവസരവുമുണ്ട്. മൂന്നു എസി റൂമുകളും നൽകും. ഒരു മണിക്കൂർ സ്വിമിങ്പൂളും ഉപയോഗിക്കാം. ഒരാൾക്ക് 1600 രൂപയാണ് ഈ പാക്കേജ് ഈടാക്കുന്നത്.