തിരുവനന്തപുരം: സ്കൂൾ തുറക്കലിന് മുന്നോടിയായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത അധ്യാപക, യുവജന സംഘടനകളുടെ യോഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും.
കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മറ്റ് അധ്യാപക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ടരക്ക് ചർച്ച നടത്തും. വൈകീട്ട് നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.