രണ്ട് ആൺകുട്ടികൾ കൂടി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഇസ്ലാമിനെയും കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആൺകുട്ടികളിൽ ഒരാൾ സൈക്കിളിലും മറ്റൊരാൾ ക്യാമറയ്ക്ക് പുറകിലും ആണുള്ളത്. ഇതിൽ സൈക്കിളിൽ ഇരിക്കുന്ന ആൺകുട്ടിയും മുസ്ലിമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ പ്രകോപനപരമായ ഇസ്ലാം അനുകൂല പ്രസ്താവനകൾ നടത്തുകയും. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ ഉള്ള ആണ്കുട്ടി ഹിന്ദു എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.
സംഭാഷണ ഭാഗങ്ങൾ
0:02: നിനക്ക് ഹിന്ദുക്കളെ ഇഷ്ടമല്ലേ? എന്ന് ക്യാമറയ്ക്ക് പിറകിലുള്ള കുട്ടി ചോദിക്കുമ്പോൾ,സൈക്കളിൽ ഇരിക്കുന്ന ആൺകുട്ടി പറയുന്നത്, “നീ നല്ലവനാണ്,എന്നാൽ നിങ്ങൾ എല്ലാവരും നരകത്തിൽ പോകും “, എന്നാണ്. സമാനമായ രീതിയിൽ ഇരുവരും സംസാരിക്കുകയും വീഡിയോയുടെ അവസാനഭാഗത്ത് സൈക്കിളിൽ ഇരിക്കുന്ന കുട്ടി പറയുന്നത് ഇങ്ങനെയാണ് ” സമാജ് വാദ് പാർട്ടി ജയിക്കുകയാണെങ്കിൽ നിങ്ങൾക് (ഹിന്ദുക്കൾ ) അത് ലഭിക്കും.
0:40: സൈക്കിളിൽ ഇരിക്കുന്ന കുട്ടി തന്നെ വീണ്ടും പറയുകയാണ്, “ഞങ്ങൾ(മുസ്ലിങ്ങൾ ) നിന്നെ എന്തായാലും സംരക്ഷിക്കും”
എന്നാൽ ഇതിന് മറ്റേ കുട്ടി പ്രതികരിക്കുന്നത് ഇങ്ങനെയാണ് “നീ രക്ഷിക്കുമോ?എന്തുകൊണ്ട്? നിനക്ക് നിന്നെ തന്നെ സംരക്ഷിക്കാൻ കഴിയില്ല പിന്നെ എങ്ങനെ നിനക്ക് ഞങ്ങൾ ഹിന്ദുക്കളെ രക്ഷിക്കാൻ കഴിയും. “
കുറച്ചു നേരത്തിനു ശേഷം ഒരു പുഞ്ചിരിയോടെ സൈക്കിളിൽ ഇരിക്കുന്ന കുട്ടി പറയുന്നത്” ഞങ്ങൾക്ക് ഞങ്ങളെ സംരക്ഷിക്കാൻ കഴിയില്ല എന്നോ? ഞങ്ങൾ കുറെ കാലമായി അതിജീവിച്ചു വന്നവരാണ് ഞങ്ങൾ .”
2020 ഇൽ നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ എസ് പി ജയിച്ചതിനു ശേഷം മുസ്ലീങ്ങൾ ഹിന്ദുക്കളിൽ ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവകാശത്തോടെ ആണ് ജസ്‌ദേവ് (@jasdevspeaks) തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്ററിന് എണ്ണൂറോളം റീട്വീറ്റുകൾ കിട്ടിയിട്ടുണ്ട്.
സുദർശൻ ന്യൂസ് ജേർണലിസ്റ്റ് ആയ രജത് മിശ്രയും ഇതേ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോപണവിധേയനായ മുസ്ലിം കുട്ടി പ്രായപൂർത്തിയാകാത്ത ആൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1442382020621987845&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2%23&sessionId=9aff73ca0fe79f27087148bf3564847c5f7a043d&theme=light&widgetsVersion=1890d59c%3A1627936082797&width=550px
മിശ്രയുടെയും മറ്റൊരു ട്വിറ്റർ ഉപഭോക്താവായ [@igopalgoswami] എന്ന വ്യക്തിയുടെയും ട്വീറ്റുകൾ ഓട് പ്രതികരിച്ച അലിഗഡ് പോലീസ്, വീഡിയോയിൽ ഉള്ള കുട്ടികൾ രണ്ടുപേരും ഒരേ സമുദായത്തിൽപ്പെട്ടവരാണ് എന്നും പ്രായപൂർത്തിയാവാത്ത അവരാണെന്നും പ്രതികരിച്ചു. ബന്ധപ്പെട്ട പോലീസ് ഓഫീസർ കുൽദീപ് സിംഗ് ഗുണവതിനോട് സംസാരിച്ചിരുന്നുവെന്നും രണ്ടു കുട്ടികളും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ് എന്നും പ്രായപൂർത്തിയാകാത്ത അതുകൊണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നും അറിയിച്ചതായും അലിഗഡ് പോലീസ് മറുപടി നൽകി.
ആൾട് ന്യൂസ് (alt news) അലിഗഢിൽ ഉള്ള ഒരു പ്രാദേശിക പത്രപ്രവർത്തകനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളിൽ ഒരാളുടെ രക്ഷിതാവുമായി സംസാരിച്ചിരുന്നുവെന്നും അവർ പറഞ്ഞത് പ്രകാരം രണ്ടു കുട്ടികളും ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നുമാണ്.
धर्मान्तरण के लिए कैसे होता है ब्रेनवाश.. देखिये सबूत..
नाबालिग लड़के के भविष्य को देखते हुए हम उसका चेहरा नही दिखा रहे है।
वीडियो हरिगढ़ (अलीगढ़) का है।@shalabhmani @aligarhpolice @VHPDigital pic.twitter.com/0hPPCNjURZ
— Rajat Mishra (@rajatkmishra1) September 27, 2021
സൈക്കിളിൽ ഇരിക്കുന്ന കുട്ടിയുടെ അമ്മാവനായ അരവിന്ദ് സെൻഗർ പറഞ്ഞത് തന്റെ അനന്തരവനും അവന്റെ സുഹൃത്തും തമാശയ്ക്ക് വേണ്ടി ചെയ്തതാണ് ഇരുവരും 17 വയസ്സു മാത്രം പ്രായമുള്ളവരും മാന്യമായ ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്, കൂടാതെ വീഡിയോ റെക്കോർഡ് ചെയ്തതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതൊന്നും അനന്തരവൻ അറിഞ്ഞില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹത്രാസിലെ ബിജെപിയുടെ മുൻ ജില്ലാ കോർഡിനേറ്ററും, അലിഗഢിലെ ബസ് ഓപ്പറേറ്റർ യൂണിയന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമായ അദ്ദേഹം.
രാഷ്ട്രീയത്തിൽ അനന്തരവന് താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് അരവിന്ദ് പറഞ്ഞത് അവന് രാഷ്ട്രീയത്തിൽ ഒട്ടും താല്പര്യമില്ല. എങ്കിലും അനന്തരവൻ എന്റെ കുടുംബം ബിജെപിയുടെ കടുത്ത പിന്തുണക്കാർ ആണ് അതിനാൽ ചില വിശ്വാസങ്ങൾ മുതിർന്നവരിൽ നിന്നും കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ അനന്തരവന് താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് അരവിന്ദ് പറഞ്ഞത് അവന് രാഷ്ട്രീയത്തിൽ ഒട്ടും താല്പര്യമില്ല. എങ്കിലും അനന്തരവൻ എന്റെ കുടുംബം ബിജെപിയുടെ കടുത്ത പിന്തുണക്കാർ ആണ് അതിനാൽ ചില വിശ്വാസങ്ങൾ മുതിർന്നവരിൽ നിന്നും കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് സുദർശൻ ന്യൂസ് ജേണലിസ്റ്റ് രജത് മിശ്രയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ.അലിഗഢിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സമുദായത്തിൽപെട്ട കുട്ടികൾ ചെയ്ത വീഡിയോ പ്രചരിപ്പിച്ചു